പൂവരണിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പൂവരണിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ പൂവരണി പള്ളിയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. കട്ടപ്പനയില്‍ നിന്ന് വരികയായിരുന്ന കാറും പൊന്‍കുന്നം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

കട്ടപ്പനയിലെ മാരുതി ഷോറൂം ജീവനക്കാരായ വിഷ്ണു, സന്ദീപ്, അപ്പു എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇതിലൊരാള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട്പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൂന്നാമത്തെയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

അപകടം നടന്നയുടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. അപകട കാരണം വ്യക്തമല്ലെങ്കിലും റോഡിന്‍റെ അശാസ്ത്രീയമായ നിര്‍മ്മാണം മൂലം ഇവിടെ അപകടം പതിവാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ മൃതേദഹങ്ങള്‍ പാലാ ജനറല്‍ ആശുപത്രിയിലേയ്ക്ക്‌ മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...