റാന്നി റബർ ബോർഡ് പരീക്ഷണ തോട്ടം കാടുകയറി മൂടുന്നു ; ഇഴജന്തുക്കളും കാട്ടുമൃഗങ്ങളും ജനങ്ങൾക്ക് ഭീഷണിയാകുന്നു ​

For full experience, Download our mobile application:
Get it on Google Play

ഇടമുറി: റബർ ബോർഡിന്റെ റാന്നി ഇടമുറിയിലുള്ള പരീക്ഷണ തോട്ടം കാടുമൂടിക്കിടക്കുന്നത് പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുന്നു. കൃത്യമായ പരിപാലനമില്ലാതെ കിടക്കുന്ന തോട്ടം ഇപ്പോൾ ഇഴജന്തുക്കളുടെയും കാട്ടുമൃഗങ്ങളുടെയും താവളമായി മാറിയിരിക്കുകയാണ്. വലിയ തോതിൽ കാടുവളർന്നു നിൽക്കുന്നതിനാൽ പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. ഇതിനുപുറമേ കാട്ടുപന്നി, മയിൽ, കേഴമാൻ എന്നിവയുടെ സാന്നിധ്യവും ഇവിടെ പതിവാണ്. മാസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് പുലിയെ കണ്ടതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതേത്തുടർന്ന് കാടുവെട്ടിത്തെളിക്കാൻ വനംവകുപ്പ് അധികൃതർ റബർ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വൻതോതിൽ പണം ചെലവഴിച്ച് സർക്കാർ വകുപ്പുകൾ നാടും നഗരവും വൃത്തിയാക്കുന്ന തിരക്കിലാണ്. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന്റെ വീഴ്ച അധികൃതർ കാണാതെ പോകുകയാണോ എന്നാണ് നാട്ടുകാരുടെ ചോദ്യം. കാലവർഷം എത്താറായിട്ടും തോട്ടം വൃത്തിയാക്കാൻ നടപടി ഉണ്ടാകാത്തതിൽ വലിയ ജനരോഷമാണ് ഉയരുന്നത്. അടിയന്തിരമായി റബർ ബോർഡ് തോട്ടത്തിലെ കാട് വെട്ടിത്തെളിച്ച് പ്രദേശവാസികളുടെ ഭീതി അകറ്റാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പരീക്ഷയില്‍ മാറ്റം ; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം. ഓണാഘോഷ ദിവസത്തെ പരീക്ഷയാണ് മാറ്റിയത്. 21-ാം...

പൊതുതാൽപ്പര്യമുള്ള ചോദ്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്

0
ഡൽഹി: പൊതുതാൽപ്പര്യമുള്ള ചോദ്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കണമെന്ന് ആർ എസ് എസ് മേധാവി...

ദേശസ്നേഹത്തിന്‍റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി വി.ഡി സതീശൻ ദേശീയ പതാക ഉയർത്തി

0
തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്‍റെ അഭിമാനവും ദേശ സ്‌നേഹത്തിന്‍റെ ആവേശവും നിറച്ച് സായുധ...

കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ...