റബ്ബർ ബോർഡിൻ്റെ ജിയോ മാപ്പിംഗ് ഫീൽഡ് എക്സിക്യൂട്ടീവുകളുടെ ട്രയിനിംഗ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ : റബ്ബർ ബോർഡിൻ്റെ ജിയോ മാപ്പിംഗ് ഫീൽഡ് എക്സിക്യൂട്ടീവുകളുടെ ട്രയിനിംഗ് ആരംഭിച്ചു. ഇലന്തൂർ റബ്ബർ ഉദ്പാദക സംഘത്തിൻ്റെ നേതൃത്വത്തിൽ ഇടപ്പരിയാരം നളന്ദ മന്ദിറിൽ നടന്ന ട്രയിനിംഗ് ജില്ലാ കോർഡിനേറ്റർ ആര്യ പി .എസ്.ഉദ്ഘാടനം ചെയ്തു. ആർ.പി.എസ്.പ്രസിഡൻ്റ് കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഡേറ്റാ വാലിഡേറ്റർ ഇന്ദു എസ്.പരിശീലനത്തിന് നേതൃത്വം നൽകി. ശ്രീകലാ റെജി,സുരേഷ് എം.വി., രഞ്ജിനി എസ്.കുമാർ, ഡെയ്സി ലാലു,രാജി വർഗീസ്, ശാന്തി കെ.എസ്., പ്രിയാ ഷിബു എന്നിവർ പ്രസംഗിച്ചു. യൂറോപ്യൻ യൂണിയൻ ഡിഫോറസ്ട്രേഷൻ റഗുലേഷൻ (ഇ.യു.ഡി.ആർ)നയം പാലിച്ച് റബ്ബറിൻ്റേയും, റബ്ബർ ഉദ്പന്നങ്ങളുടേയും കയറ്റുമതിയുമായി ബന്ധപ്പെട്ട് ട്രേസബിലിറ്റി സിസ്റ്റം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് ഇന്ത്യയിൽ റബ്ബർ വളരുന്ന പ്രദേശങ്ങൾ ഇപ്പോൾ ജിയോ മാപ്പ് ചെയ്യുന്നത്.

യൂറോപ്യൻ യൂണിയനിലേക്ക് കയറ്റുമതി ഉറപ്പാക്കുന്നതിനും,വർദ്ധിപ്പിക്കുന്നതിനും റെബ്ബർ തോട്ടം വനഭൂമിയല്ല എന്ന് വ്യക്തമാക്കുക ഇതിൻ്റെ ഒരു ലക്ഷ്യമാണ്.ഉടമസ്ഥാവകാശം,തോട്ടത്തിൻ്റെ വിസ്തൃതി, അതിര് തുടങ്ങിയ വിവരങ്ങൾ കർഷകർ നൽകണം.ഈ സർവ്വേയിൽ ഉൾപ്പെടുന്നവർക്ക് മാത്രമേ തുടർന്ന് റെബ്ബർ ബോഡിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കൂ. എല്ലാ റെബ്ബർ കർഷകരും സവ്വേയും ആയി സഹകരിയ്ക്കണം എന്ന് ഇ.യു.ഡി.ആർ.ജില്ലാ കോർഡിനേറ്റർ ആര്യ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...

ദിനേശ് ബീഡി വായ്പ : 100 കോടിക്കായി പയ്യാമ്പലത്തെ സി.പി.എം. ഹെഡ് ഓഫീസും സ്ഥലവും...

0
കണ്ണൂർ : തമിഴ്‌നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 100 കോടി രൂപ...

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു ; നടപടി മെറ്റയ്ക്ക് കത്തയച്ചതിനു പിന്നാലെ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽനിന്നു നീക്കംചെയ്ത പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു....

രമ്യ ഹരിദാസും നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി ; അന്വേഷിക്കാൻ നിയോഗിച്ച സമിതി ഇന്ന് ചേരും

0
തിരുവനന്തപുരം: രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി അന്വേഷിക്കാൻ നിയോഗിച്ച സമിതി...