റബർവില മുന്നൂറിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: റബർ കർഷകർക്ക് പ്രതീക്ഷ നൽകുന്ന മുന്നേറ്റമാണ് ആഭ്യന്തര വിപണിയിൽ തുടരുന്നത്. റബർ വില കിലോയ്ക്ക് 300 രൂപ എന്ന നാഴികക്കല്ലിനോട് അടുക്കുമ്പോൾ ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തി. ശക്തമായ ആഭ്യന്തര ആവശ്യകതയും വിപണിയിലെ ചരക്ക് ദൗർലഭ്യവുമാണ് വില കുത്തനെ ഉയരാൻ പ്രധാന കാരണം. ഓപ്പൺ മാർക്കറ്റിൽ ഇന്നലെ ലാറ്റക്സ് സ്പോട്ട് വില കിലോഗ്രാമിന് 298 രൂപയായി ഉയർന്ന് പുതിയ റെക്കോർഡ് കുറിച്ചു. ഗ്ലൗസ്, പ്രൊഫിലാക്റ്റിക്സ് മേഖലകളിൽ നിന്നുള്ള വർധിച്ച ആവശ്യകതയാണ് ഈ കുതിപ്പിന് പിന്നിലെ പ്രധാന ഘടകം. പശ്ചിമേഷ്യൻ മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് കടൽമാർഗ ചരക്കുനീക്കത്തിൽ തടസ്സം നേരിട്ടതോടെ വിദേശത്തുനിന്നുള്ള ലാറ്റക്സ് ഇറക്കുമതിയും പ്രതിസന്ധിയിലായി. ഇതോടെ ആഭ്യന്തര വിപണിയിൽ ലഭ്യത കുറഞ്ഞതും വില ഉയരാൻ വഴിയൊരുക്കി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ഛത്തീസ്ഗഡില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

0
റായ്പൂര്‍: ഛത്തീസ്ഗഡിലെ മാനിപറ്റില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം...

കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി....

‘ഓപ്പൺ ജയിൽ’ സംവിധാനം നടപ്പിലാക്കാൻ ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: തടവുകാർക്ക് പകൽ സമയങ്ങളിൽ പുറത്തുപോയി ജോലി ചെയ്യാനും വൈകുന്നേരങ്ങളിൽ...