എനിക്കും അറിയാവുന്ന പയ്യാനാണ് ഫർഹാൻ, അവനും ജീവിതമില്ലേ ; കീര്‍ത്തിയുടെ വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് സുരേഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നടി കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് കീര്‍ത്തിയുടെ അച്ഛനും നിര്‍മാതാവുമായ സുരേഷ് കുമാര്‍. കീര്‍ത്തി സുരേഷ് പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്ന തരത്തിലുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഫര്‍ഹാന്‍ എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍. ഇത്തരം വാര്‍ത്തകളെല്ലാം വ്യാജമാണെന്നാണ് സുരേഷ് കുമാര്‍ വ്യക്തമാക്കിയത്.

തനിക്ക് അറിയാവുന്ന പയ്യനാണ് ഫര്‍ഹാന്‍ എന്നും കീര്‍ത്തിയുടെ നല്ല സുഹൃത്താണ് അദ്ദേഹമെന്നും സുരേഷ് കുമാര്‍ പറയുന്നു. ഫര്‍ഹാന്റെ പിറന്നാള്‍ ദിവസം കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രം ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കുകയും അത് മറ്റുള്ളവര്‍ ഏറ്റുപിടിക്കുകയുമായിരുന്നു. നിരവധി പേരാണ് ഇക്കാര്യം ചോദിച്ച് തന്നെ വിളിക്കുന്നത്. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിക്കുന്ന കാര്യമാണിത്. തനിക്കും അറിയാവുന്ന പയ്യനാണത്. അവനും കുടുംബമില്ലേ? അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ അക്കാര്യം ആദ്യം അറിയിക്കുന്നത് താനായിരിക്കും. അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതിനാലാണ് വീഡിയോ പങ്കുവെക്കുന്നതെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...