പുലിയിറങ്ങിയതായി അഭ്യൂഹം ; വനപാലകരെത്തിയപ്പോള്‍ എലിയെന്ന് സ്ഥിരീകരണം

For full experience, Download our mobile application:
Get it on Google Play

കുളത്തൂപ്പുഴ : ആദിവാസി കോളനിയില്‍ കഴിഞ്ഞ രാത്രിയില്‍ പുലിയിറങ്ങി വളര്‍ത്തുനായയെ പിടികൂടിയതായി അഭ്യൂഹം. വിവരമറിഞ്ഞ് വനപാലകരെത്തി നടത്തിയ തെരച്ചിലില്‍ എലിയെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം വില്ലുമല ആദിവാസി കോളനിയിലായിരുന്നു സംഭവം. വനസംരക്ഷണ സമിതി പ്രസിഡൻറും ഊരുമൂപ്പനുമായ തങ്കപ്പന്‍ കാണിയുടെ വളര്‍ത്തുനായകളിലൊന്നിനെ ഏതാനുംനാള്‍ മുമ്പ് പുലി പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ വീടിന്റെ ഉമ്മറത്ത് നിറയെ ചോരപ്പാടുകള്‍ കാണുകയും വളര്‍ത്തുനായയെ കാണാനില്ലാതാകുകയും ചെയ്തു. ഇതേതുടര്‍ന്ന് കല്ലുവരമ്പ് സെക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി പ്രദേശത്ത നടത്തിയ തെരച്ചിലില്‍ വീടിനുസമീപത്തായി മുറിവേറ്റ് ചത്ത നിലയില്‍ വലിയ എലിയെ കണ്ടെത്തുകയായിരുന്നു. വീടിന്റെ ഉമ്മറത്തെത്തിയ എലിയെ നായ പിടികൂടിയതാവാം ചോരപ്പാടുകള്‍ കാണാനിടയായതിന് പിന്നിലെന്നും വനപാലകര്‍ പറഞ്ഞു. ഇതോടെയാണ് സമീപ വാസികളടക്കമുള്ള നാട്ടുകാരുടെ ഭീതി ഒഴിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...