ബം​ഗാളിൽ അവസാന ഘട്ട പോളിങ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ബം​ഗാളിൽ അവസാന ഘട്ട പോളിങ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം. ഡീലർമാർക്കുള്ള സ്റ്റോക്കിൽ നിയന്ത്രണം കടുപ്പിച്ച് എണ്ണക്കമ്പനികൾ നിർ​ദേശം നൽകിയതോടെയാണ് വിലക്കയറ്റ ഭീതി ഉയർന്നത്. എന്നാൽ, ആവശ്യത്തിന് വിതരണം നടത്താത്ത ഡീലർമാരുടെ സ്റ്റോക്കിലാണ് നിയന്ത്രണം കടുപ്പിച്ചതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. രണ്ടു ദിവസത്തേക്കുള്ള ഇന്ധനം സ്റ്റോക്ക് ചെയ്താൽ മതിയെന്നും ഉദ്യോഗസ്ഥരുടെ അനുമതി തേടിയ ശേഷം മാത്രം ടാങ്ക് ട്രക്കുകൾ ടെർമിനലുകളിലേക്ക് അയച്ചാൽ മതിയെന്നുമാണ് ഡീലർമാർക്കുള്ള നിർദ്ദേശമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. പമ്പുകൾക്ക് രണ്ടു ദിവസം കൂടുമ്പോൾ മാത്രമാണ് ഒരോ ലോഡ് ഇന്ധനം നൽകുന്നതെന്നും പറയുന്നു.

വിലകൂടുമ്പോൾ ഡീലർമാർ സ്റ്റോക്കിൽ വർധന വരുത്തി അമിത ലാഭമെടുക്കാതിരിക്കാനുള്ള നടപടിയായിട്ടാണ് ഈ നടപടിയെ വിലയിരുത്തുന്നത്. എന്നാൽ വിതരണം കുറയ്ക്കുന്നത് പമ്പുകളിൽ ഇന്ധനക്ഷാമത്തിനു കാരണമാകും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യത്തിന് എണ്ണ സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോഴാണ് ഈ നടപടിയെന്നും ശ്രദ്ധേയം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം...

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...