Wednesday, July 2, 2025 5:04 am

ഇനിയില്ല ഈ പള്‍സര്‍? നിര്‍മ്മാണം നിർത്തിയതായി അഭ്യൂഹം!

For full experience, Download our mobile application:
Get it on Google Play

ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനപ്രിയ മോഡലാണ് ബജാജ് പൾസർ 220 F. ഈ മോട്ടോര്‍ സൈക്കിളിന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ബജാജ് അടുത്തിടെ അതിന്റെ പുതിയ പൾസർ 250 മോഡലുകളായ പൾസർ N 250, ബജാജ് F 250 എന്നിവ അവതരിപ്പിച്ചതിനാൽ ഈ നിർത്തലാക്കൽ പ്രതീക്ഷിച്ചിരുന്നതായും ഈ മോട്ടോർസൈക്കിളിന്റെ അവസാന ബാച്ച് പുറത്തിറങ്ങിയതായും റിപ്പോര്‍ട്ട് ചെയ്യുന്നു.

2007ൽ ആണ് ആദ്യ ബജാജ് പൾസർ 220 Fനെ പുറത്തിറക്കുന്നത്. കരുത്തുറ്റ എഞ്ചിനും ആധുനിക ഡിസൈനും മോട്ടോർസൈക്കിളിനെ യുവ ബൈക്ക് യാത്രക്കാർക്കിടയില്‍ ആരാധകരെ നേടിക്കൊടുത്തിരുന്നു. 220 സിസി, സിംഗിൾ സിലിണ്ടർ ഓയിൽ-കൂൾഡ് എഞ്ചിൻ കരുത്ത് പകര്‍ന്നിരുന്ന പൾസർ 220 എഫിന്റെ ഹൃദയം 8500 ആർപിഎമ്മിൽ 20.4 ബിഎച്ച്പി പവർ ഔട്ട്‌പുട്ടും 7000 ആർപിഎമ്മിൽ 18.55 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിച്ചിരുന്നു. പൾസർ 220 F യൂണിറ്റുകളുടെ അവസാന ബാച്ച് പുറത്തായതിനാൽ ഡീലർഷിപ്പുകളിൽ സ്റ്റോക്കുകൾ അവസാനിക്കുന്നതോടെ ഈ ബൈക്കുകള്‍ പുറത്തിറങ്ങില്ലെന്നാണ് അഭ്യൂഹങ്ങള്‍. നിലവിൽ 133,907 രൂപയായിരുന്നു പൾസർ 220 F ന്‍റെ ദില്ലി എക്സ്-ഷോറൂം വില.

അതേസമയം അടുത്തിടെയാണ് ജനപ്രിയ പള്‍സര്‍ ശ്രേണിയിലേക്ക് പുതിയ പൾസർ 250 ട്വിൻ (പൾസർ എഫ്250, പൾസർ എൻ250 എന്നിവയെ ബജാജ് പുറത്തിറക്കിയത്. ഏറ്റവും വലിയ പൾസർ എന്ന നിലയിലാണ് പുതിയ ബൈക്ക് എത്തുന്നത്. നേരത്തെ പൾസർ ബൈക്കുകളുടെ കുടുംബത്തിന് ലഭിച്ച അതേ വിജയം പുതിയ ലോഞ്ചിലൂടെ ആവർത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. 220 F പിൻഗാമിയായി എത്തുന്ന പുതിയ പൾസർ F 250 ബജാജിന്റെ ഏറ്റവും വലിയ പൾസർ മോഡലായി കമ്പനി അവകാശപ്പെടുന്നു. 250 സിസി D T S-i 4 സ്ട്രോക്ക് ഓയിൽ കൂൾഡ് ബിഎസ്6 എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. 8750 ആർപിഎമ്മിൽ 24.5 പിഎസ് കരുത്തും 6500 ആർപിഎമ്മിൽ 21.5 എൻഎം ടോർക്കും സൃഷ്ടിക്കാൻ കഴിയുന്ന സിംഗിൾ സിലിണ്ടർ ഓയിൽ കൂൾഡ് എഞ്ചിൻ ആണിത്. പുതിയ ട്യൂബുലാർ ഫ്രെയിം ഷാസിയിലാണ് ഈ ബൈക്ക് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. അഞ്ച് സ്‍പീഡാണ് ട്രാൻസ്‍മിഷന്‍. ഒരു സെമി-ഡിജിറ്റൽ മീറ്ററും നൽകിയിട്ടുണ്ട്. അതോടൊപ്പം ടാക്കോമീറ്റർ സൂചിയും നിലനിർത്തിയിട്ടുണ്ട്.

ഇരു മോട്ടോർസൈക്കിളുകളിലും അഞ്ച് സ്പീഡ് ട്രാൻസ്മിഷൻ സംവിധാനവും സമാനമായ വീൽബേസ് നീളവും ഉണ്ട്. സ്റ്റാൻഡേർഡ് സ്ലിപ്പർ ക്ലച്ച്, ഇൻഫിനിറ്റി ഡിസ്‌പ്ലേ, എൽഇഡി പ്രൊജക്ടർ യൂണിപോഡ് ഹെഡ്‌ലാമ്പ്, യുഎസ്ബി മൊബൈൽ ചാർജിംഗ് തുടങ്ങി നിരവധി പുതിയ ഫീച്ചറുകളും പുതിയ പൾസർ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നു. 140,000 രൂപയാണ് പള്‍സര്‍ 250ന്‍റെ ദില്ലി എക്സ് ഷോറൂം വില. ബജാജ് ഓട്ടോ അതിന്റെ പുതിയ ബജാജ് പൾസർ 250 യുടെ രണ്ട് മോഡലുകളും പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. സ്‌പോർട്‌സ് ബൈക്ക് സെഗ്‌മെന്റിൽ ശക്തമായ സാന്നിധ്യമുള്ള ഈ ബൈക്ക് പുതിയ ട്യൂബുലാർ ഫ്രെയിം ഷാസിയിലാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. മുൻവശത്ത് ടെലിസ്‌കോപ്പിക് സസ്‌പെൻഷൻ ഫോർക്ക് ലഭിക്കുന്നു. പിൻഭാഗത്ത് കമ്പനി ഒരു പുതിയ മോണോഷോക്ക് സസ്പെൻഷൻ യൂണിറ്റ് നൽകിയിട്ടുണ്ട്.

പുതിയ ബജാജ് പൾസർ 250 യിൽ കമ്പനി പ്രൊജക്ടർ യൂണിപോഡ് ഹെഡ്‌ലാമ്പുകൾ നൽകിയിട്ടുണ്ട്. ഇതിൽ ഉപഭോക്താക്കൾക്ക് ബജാജ് പൾസർ F 250 ന് അരികിലുള്ള റിവേഴ്സ് ബൂമറാംഗ് LED D R L ലഭിക്കും. ഇത് റോഡിൽ മികച്ച ദൃശ്യപരത നൽകുന്നു. ഇത് ബൈക്ക് നന്നായി നിയന്ത്രിക്കാൻ ഡ്രൈവറെ സഹായിക്കുന്നു. ഇതിനുപുറമെ 300എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും 230എംഎം പിൻ ഡിസ്‌ക് ബ്രേക്കും ഈ ബൈക്കുകളിൽ നൽകിയിട്ടുണ്ട്. മുൻവശത്ത് ടെലിസ്‌കോപ്പിക് സസ്പെൻഷനാണ് നൽകിയിരിക്കുന്നത്. പിൻഭാഗത്ത് കമ്പനി ഒരു പുതിയ മോണോഷോക്ക് സസ്പെൻഷൻ യൂണിറ്റ് നൽകിയിട്ടുണ്ട്.

പൾസർ 250-ന്റെയും പൾസർ 250 Fന്റെയും സവിശേഷതകൾ തമ്മിൽ വലിയ വ്യത്യാസം ഇല്ല. എന്നിരുന്നാലും രണ്ടിന്റെയും ബാഹ്യ രൂപത്തിൽ വലിയ വ്യത്യാസമുണ്ട്. പൾസർ 250 ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ശൈലി പോലെയാണെങ്കിലും, പൾസർ 250 F ഒരു സെമി-ഫെയർഡ് സെറ്റപ്പ് പോലെയാണ് കാണപ്പെടുന്നത്. റേസിംഗ് റെഡ്, ടെക്നോ ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് പുതിയ പൾസർ 250 വിപണിയില്‍ എത്തുക. ഇന്ത്യയിൽ കെടിഎം 200 ഡ്യൂക്ക്, സുസുക്കി ജിക്‌സർ 250, യമഹ എഫ്‌സെഡ് 25 തുടങ്ങിയവരാണ് പുതിയ ബജാജ് പൾസർ 250 ന്റെ എതിരാളികള്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...