Friday, April 26, 2024 11:23 pm

ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്? കേന്ദ്രത്തോട് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷമാണെന്ന് സുപ്രീം കോടതി. വിദ്യാർഥിയായ ആദിത്യ ദുബെ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ ഈ പരാമർശം. വായുമലിനീകരണ വിഷയത്തിൽ സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും നിഷ്ക്രയമാണെന്നും ഹർജിയിൽ ആദിത്യ ദുബെ ആരോപിച്ചിരുന്നു. വീടിനുള്ളിൽ പോലും മാസ്ക് ധരിച്ച് നടക്കാൻ തങ്ങൾ നിർബന്ധിതരാവുന്നുവെന്നും അദ്ദേഹം പറഞ്ഞു. വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി പരാമർശം. വായുമലിനീകരണം നിയന്ത്രിക്കാൻ എന്ത് നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു.

അതേസമയം മലിനീകരണം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഡെൽഹിയുടെ അതിർത്തി സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറൻ ഉത്തർ പ്രദേശിലും കൃഷിസ്ഥലത്തെ അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് രൂക്ഷമായ മലിനീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കൂടിയ മലിനീകരണ തോതിന് കാരണം ഇതാണ്. ഇത് അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. സംസ്ഥാന സർക്കാരുകളും നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

മലിനീകരണം ഉണ്ടായത് കർഷകർ കാരണമാണെന്ന തരത്തിൽ പറയുന്നത് എന്തിനാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണത്തോട് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. മലിനീകരണത്തിന്റെ ചെറിയ കാരണം മാത്രമാണ് അത്. ബാക്കി കാരണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്. ഡൽഹിയിലെ മലിനീകരണം നിയന്ത്രിക്കാൻ നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ കർഷകർ മാത്രമാണ് മലിനീകരണത്തിന് കാരണമെന്നല്ല പറയുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ...

രാത്രി 10 മണിക്കും തീരാതെ പോളിങ് ; വടകര മണ്ഡലത്തിലെ ബൂത്തുകളിൽ നിരവധി പേർ...

0
കോഴിക്കോട്: സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു. വോട്ടെടുപ്പ് സമയം കഴിഞ്ഞ്...

പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ; വോട്ടിങ് ശതമാനം

0
പത്തനംതിട്ട ലോക്സഭാ മണ്ഡലം മൊത്തം വോട്ടര്‍മാര്‍: 14,29,700 പോള്‍ ചെയ്ത വോട്ട്: 9,05,727 പുരുഷന്മാര്‍: 4,43,194...