ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ഋഷികേശ് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 110 ഡോക്ടര്‍മാരും നഴ്സുമാരുമാണ് കോവിഡ് പോസിറ്റീവായത്. എയിംസിലെ പി.ആര്‍.ഒ ഹരീഷ് തപില്യാല്‍ ആണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവിട്ടത്. മുഴുവന്‍ ജീവനക്കാരും വാക്സിന് സീകരിച്ചിരുന്നു. കോവിഡ് രോഗികളുമായി ഇടപെഴകലാകാം രോഗകാരണമെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചീഫ് മെഡിക്കല്‍ സൂപ്രണ്ട് വിജയേഷ് ഭരദ്വാജിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
എയിംസിലെ നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment