Tuesday, May 6, 2025 9:57 am

92 യുഎസ് പൗരന്മാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി റഷ്യ

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ : മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 92 യുഎസ് പൗരന്മാര്‍ക്ക് റഷ്യയുടെ പ്രവേശന വിലക്ക്. വ്യവസായികളും അധ്യാപകരും മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കാണ് രാജ്യത്തിൻറെ വിലക്ക് ബാധിക്കുക. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ‘റഷ്യയെ തോല്‍പിക്കുക’ എന്ന നയത്തിനുള്ള മറുപടിയാണ് വിലക്കെന്ന് റഷ്യന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.”യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം പിന്തുടരുന്ന റുസോഫോബിക് കോഴ്‌സിന് മറുപടിയായി 92 യുഎസ് പൗരന്മാര്‍ക്ക് റഷ്യന്‍ ഫെഡറേഷനിലേക്കുള്ള പ്രവേശനം ശാശ്വതമായി അടച്ചിരിക്കുന്നു. ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷയുടെ അനിവാര്യതയെക്കുറിച്ച് ഞങ്ങള്‍ നിലവിലെ യുഎസ് അധികാരികളെ ഓര്‍മ്മിപ്പിക്കുന്നു,’പട്ടികയ്‌ക്കൊപ്പമുള്ള പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇതുവരെ 2000ല്‍ പരം യുഎസ് പൗരന്മാരെയാണ് റഷ്യ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്. വാള്‍ സ്ട്രീറ്റ് ജേണലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എമ്മ ടക്കര്‍ അടക്കം നിലവിലെയും മുമ്പത്തെയും സ്റ്റാഫ് അംഗങ്ങളായ 11 പേര്‍ പുതിയ പട്ടികയിലുണ്ട്. കിയവ് ബ്യൂറോ ചീഫ് ആന്‍ഡ്രൂ ക്രാമര്‍ ഉള്‍പ്പെടെ ന്യൂയോര്‍ക് ടൈംസിന്റെ അഞ്ചു പേര്‍ക്കും വാഷിങ്ടണ്‍ പോസ്റ്റിന്റെ നാലുപേര്‍ക്കും വിലക്ക് ബാധകമാണ്. അമേരിക്കന്‍ ബഹിരാകാശ സേനയില്‍ നിന്നുള്ള സൈനിക കമാന്‍ഡര്‍മാരും നിരവധി യുഎസ് ട്രഷറി ഉദ്യോഗസ്ഥരും ഉപരോധ പട്ടികയിലുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രമാടം ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു

0
പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. അഞ്ച് വാർഡുകളിൽ...

ഗുരു വചനത്തെ സത്യ ബുദ്ധിയോടെ സ്വീകരിക്കുന്നവർക്കേ ധൈര്യമുണ്ടാകൂ ; സ്വാമി സാന്ദ്രാനന്ദ

0
അയിരൂർ :​ ഗുരുദർശനത്തെ ഉൾക്കൊണ്ട് ജീവിക്കാൻ ധൈര്യം ആവശ്യമാണെന്നും ഗുരു...

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇ-മെയില്‍ വഴി വധഭീഷണി

0
അമ്രോഹ : ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇ-മെയില്‍ വഴി വധഭീഷണി...

എസ്.എൻ.ഡി.പി യോഗം മേടപ്പാറ ശാഖയിലെ പ്രതിഷ്ഠാ വാർഷികം നടന്നു

0
കോന്നി : എസ്.എൻ.ഡി.പി യോഗം 3108 -ാം നമ്പർ മേടപ്പാറ...