ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വൃന്ദാവനിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്‍റെ ആറാമത്തെ നിലയില്‍ നിന്ന് ചാടി റഷ്യന്‍ വനിത ആത്മഹത്യ ചെയ്ത നിലയില്‍. ‘ഭഗവാന്‍ കൃഷ്ണനെ’ കാണുന്നതിന് വേണ്ടിയാണ് റഷ്യന്‍ വനിത ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ചയാണ് സംഭവം. വൃന്ദാവന്‍ ധാം അപ്പാര്‍ട്ട്‌മെന്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇതിനെ റഷ്യന്‍ കെട്ടിടം എന്നാണ് അറിയപ്പെടുന്നത്. ടാറ്റിയാന ഹെമലോവ്‌സ്‌കയ ആണ് മരിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി മുതല്‍ ഇവര്‍ ഇവിടെയാണ് താമസിക്കുന്നത്.
കെട്ടിടത്തിന്‍റെ ആറാമത്തെ നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് എസ്പി എംപി സിങ് പറഞ്ഞു. ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. കെട്ടിടത്തില്‍ ഇവരുടെ കൂട്ടുകാരില്‍ ഒരാളും താമസിച്ചിരുന്നു. ഭഗവാന്‍ കൃഷ്ണനെ കാണണമെന്ന് ഇവര്‍ നിരന്തരം പറയാറുണ്ടെന്ന് ടാറ്റിയാനയുടെ കൂട്ടുകാര്‍ പോലീസിനോട് പറഞ്ഞു.