യുക്രെയ്ൻ: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ അധികൃതർ അറിയിച്ചു. ഭൂമിയിൽ നിന്നും തങ്ങളെ തുടച്ച് നീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് കീവിൽ സ്‌ഫോടനം നടന്നത്.
യുക്രെയ്നിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ലിവിവ്, ടെർനോപിൽ, സൈറ്റോമിർ എന്നിവിടങ്ങളിലും മധ്യ യുക്രെയ്നിലെ ഡിനിപ്രോയിലും സ്ഫോടനങ്ങൾ നടന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായെന്നാണ് വിവരം. രക്ഷാപ്രവർത്തകർ ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.