റഷ്യൻ അന്തർവാഹിനി ക്യൂബൻ തീരത്തെത്തി

For full experience, Download our mobile application:
Get it on Google Play

ഹവാന: റഷ്യയുടെ ആണവ അന്തർവാഹിനിയായ ‘കസാൻ’ ക്യൂബൻ തീരത്തെത്തി. അത്യാധുനിക യുദ്ധക്കപ്പലായ അഡ്‌മിറൽ ഗോർഷ്കൊവ് അടക്കം റഷ്യൻ നേവിയുടെ മൂന്ന് കപ്പലുകളും കസാനൊപ്പമുണ്ട്. യുക്രെയിൻ സംഘർഷത്തിന്റെ പേരിൽ തങ്ങളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നിലുള്ള ശക്തിപ്രകടനമായാണ് റഷ്യ കസാനെയും പടക്കപ്പലുകളെയും ക്യൂബൻ തീരത്ത് അടുപ്പിച്ചിരിക്കുന്നത്.യു.എസിലെ ഫ്ലോറിഡ സംസ്ഥാനത്ത് നിന്ന് 90 മൈൽ മാത്രം അകലെയുള്ള ഹവാന ബേയിലാണ് അന്തർവാഹിനിയും കപ്പലുകളുമുള്ളത്. അതിശക്തമായ സിർകോൺ ഹൈപ്പർസോണിക് മിസൈലുകളെ വഹിക്കാൻ ശേഷിയുള്ളവയാണ് കസാനും അഡ്‌മിറൽ ഗോർഷ്കൊവും.

ക്യൂബയിലേക്കുള്ള യാത്രാ മദ്ധ്യേ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ വച്ച് മിസൈലുകൾ ഉപയോഗിച്ച് സൈനികാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് കസാനും അഡ്‌മിറൽ ഗോർഷ്കൊവും എത്തിയിരിക്കുന്നത്. അതേ സമയം, കപ്പലുകളിലോ അന്തർവാഹിനിയിലോ മിസൈൽ ഇല്ലെന്നാണ് ക്യൂബ പറയുന്നത്. അഞ്ച് ദിവസത്തേക്കുള്ള അവയുടെ സന്ദർശനം മേഖലയ്ക്ക് ഭീഷണിയല്ലെന്നും പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...