മതിയായ രേഖകളില്ലാതെ മൂന്നു മാസമായി കോവളത്തെ ഹോംസ്റ്റേയിൽ താമസം ; റഷ്യൻ വനിത പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോവളം : മതിയായ രേഖകളില്ലാതെ കോവളത്തെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന റഷ്യൻ വനിതയെ കോവളം പോലീസ് കസ്റ്റഡിയിലെടുത്തു. അന്നാ അൽക്സീവ(44)യെ ആണ് കോവളത്തെ ഹോംസ്റ്റേയിൽ കോവളം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മൂന്നു മാസമായി കോവളത്തെ ഹുസൈൻ എന്നയാളുടെ ഹോംസ്റ്റേയിൽ താമസിച്ചുവരികയാണ്. കോവളത്ത് താമസിക്കുന്ന വിദേശികളെക്കുറിച്ച് ബന്ധപ്പെട്ട ഹോട്ടൽ ഉടമകളോ ഹോംസ്റ്റേ നടത്തുന്നവരോ പോലീസ് സ്റ്റേഷനിൽ വിവരം നൽകുന്നതിൽ താമസം വരുത്തിയിരുന്നു. ഇത് സംബന്ധിച്ച് കോവളം പോലീസ് നടത്തിയ പരിശോധനയിലാണ് റഷ്യൻ വനിതയും പിടിയിലാകുന്നത്.

ഹോംസ്റ്റേയിൽ ഇവർ 2019-ൽ വന്നുപോയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഗോവയിൽ തങ്ങിയ ഇവർ അവിടെയുള്ള പീറ്റർ എന്നയാളെ വിവാഹം കഴിച്ചിരുന്നുവെന്നും പറയുന്നു. ഇവരുടെ പക്കൽ പാസ്പോർട്ട്, വിസ അടക്കമുള്ള രേഖകൾ ഇല്ലാതെയാണ് കഴിഞ്ഞ മൂന്നു മാസമായി കോവളത്ത് തങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പോലീസിന് വിവരം നൽകാത്തതിനെ തുടർന്ന് ഇവരെ താമസിപ്പിച്ചിരുന്ന ഹോം സ്റ്റേ നടത്തിപ്പുകാരൻ ഹുസൈനെതിരെ കോവളം പോലീസ് കേസെടുക്കും. റഷ്യൻ വനിതയെ എഫ്.ആർ.ആർ. ഓഫീസിലും എത്തിച്ചിരുന്നു. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടിവരുകയാണെന്ന് കോവളം എസ്.എച്ച്.ഒ. ഷീന അറിയിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര എംഡിഎംഎ കേസ് : ഒരാളെ കൂടി പ്രതിചേര്‍ത്തു

0
കോഴിക്കോട് : വടകര എംഡിഎംഎ കേസില്‍ ഒരാളെ കൂടി പ്രതിചേര്‍ത്തു. കൂത്താളി...

ഡൽഹി പ്രതിഷേധം : രാഹുലിനും പ്രിയങ്കക്കുമെതിരെ വീണ്ടും കേസ്

0
ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഡൽഹി...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ടു ; വ്ളോഗര്‍ക്കെതിരെ കേസെടുത്ത് പോലീസ്

0
പത്തനംതിട്ട: ബലാത്സംഗ കേസുകളിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്‍സ്റ്റയില്‍ പോസ്റ്റിട്ടതിന് യുവാവിനെതിരെ...

കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് അതിജീവിതയുടെ ഭര്‍ത്താവ്

0
കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് അതിജീവിതയുടെ...