യുക്രെയിൻ: യുക്രെയ്നില്‍ വീണ്ടും റഷ്യയുടെ ആക്രമണം. സുമിയില്‍ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. യുക്രേനിയൻ നഗരമായ സുമിയിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 20ലധികം പേർ കൊല്ലപ്പെട്ടതായി നഗരത്തിൻ്റെ ആക്ടിംഗ് മേയർ പറഞ്ഞു. ഓശാന ഞായര്‍ ആഘോഷിക്കാൻ പ്രദേശവാസികൾ ഒത്തുകൂടിയപ്പോൾ ആയിരുന്നു ആക്രമണം. തിരക്കേറിയ നഗരമധ്യത്തിൽ രണ്ട് മിസൈലുകളാണ് പതിച്ചത്. ആക്രമണത്തില്‍ ഏഴ് കുട്ടികളടക്കം 83 പേർക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തിന് ശേഷമുള്ള ചില ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ഒരു നീചന് മാത്രമേ ഇതുപോലെ പ്രവർത്തിക്കാൻ കഴിയൂവെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിര്‍ സെലൻസ്കി പ്രതികരിച്ചു. റഷ്യ ബോധപൂർവമായ “ഭീകര” പ്രവൃത്തിയാണ് നടത്തുന്നതെന്നും ഇതിനെതിരെ മറ്റ് രാജ്യങ്ങൾ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തില്‍ ഡസൻ കണക്കിന് പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കുപറ്റിയതായും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.