ദില്ലി: ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. സംസ്ഥാന നിയമസഭാ സമുച്ചയത്തിലെത്തിയാണ് റിട്ടേണിംഗ് ഓഫീസര്‍ റീത്ത മേത്തയ്ക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗുജറാത്ത് ബിജെപി യൂണിറ്റ് പ്രസിഡന്റ് സിആര്‍ പാട്ടീലും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. നാല് വര്‍ഷം മുമ്പാണ് ജയശങ്കര്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ആദ്യമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 13 ആണ്. ജൂലൈ 17 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ആവശ്യമെങ്കില്‍ പോളിംഗ് ജൂലൈ 24 ന് നടക്കും. ഗുജറാത്തില്‍ നിന്നുള്ള 11 രാജ്യസഭാ സീറ്റുകളില്‍ എട്ടെണ്ണം നിലവില്‍ ബിജെപിയുടെ കൈവശവും ബാക്കി കോണ്‍ഗ്രസിന്റെ കൈവശവുമാണ്. ബിജെപിയുടെ എട്ട് സീറ്റുകളില്‍ എസ് ജയശങ്കര്‍, ജുഗല്‍ജി താക്കൂര്‍, ദിനേശ് അനവാഡിയ എന്നിവരുടെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കും. ഈ മൂന്ന് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.