എസ്. ജയശങ്കർ വീണ്ടും രാജ്യസഭയിലേക്ക് ;  നാമനിർദേശ പത്രിക സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. സംസ്ഥാന നിയമസഭാ സമുച്ചയത്തിലെത്തിയാണ് റിട്ടേണിംഗ് ഓഫീസര്‍ റീത്ത മേത്തയ്ക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗുജറാത്ത് ബിജെപി യൂണിറ്റ് പ്രസിഡന്റ് സിആര്‍ പാട്ടീലും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. നാല് വര്‍ഷം മുമ്പാണ് ജയശങ്കര്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ആദ്യമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 13 ആണ്. ജൂലൈ 17 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ആവശ്യമെങ്കില്‍ പോളിംഗ് ജൂലൈ 24 ന് നടക്കും. ഗുജറാത്തില്‍ നിന്നുള്ള 11 രാജ്യസഭാ സീറ്റുകളില്‍ എട്ടെണ്ണം നിലവില്‍ ബിജെപിയുടെ കൈവശവും ബാക്കി കോണ്‍ഗ്രസിന്റെ കൈവശവുമാണ്. ബിജെപിയുടെ എട്ട് സീറ്റുകളില്‍ എസ് ജയശങ്കര്‍, ജുഗല്‍ജി താക്കൂര്‍, ദിനേശ് അനവാഡിയ എന്നിവരുടെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കും. ഈ മൂന്ന് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...