ദേവികുളം : ചില ആളുകളുടെ ആഗ്രഹം മാത്രമാണ് താന്‍ സി.പി ഐലേക്കെന്ന വാര്‍ത്തയുടെ പിന്നിലെന്ന് ദേവികുളം മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രന്‍. പാര്‍ട്ടിയുടെ നേത്യത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട് അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും അദ്ദേഹം. കഴിഞ്ഞ ദിവസമാണ് ദേവികുളം മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രന്‍ സി.പി.ഐലേക്ക് പോകുകയാണെന്ന തരത്തില്‍ പ്രചരണം ശക്തമായത്.
എം.എല്‍.എ അഡ്വക്കേറ്റ് എ.രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്റെ നേത്യത്വത്തില്‍ ശ്രമിച്ചെന്നും, അനധിക്യത സ്വത്ത് സമ്പാതിച്ചെന്നുമുള്ള ആരോപണത്തിന്റെ പശ്ചതലത്തിലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. അന്വേഷണത്തില്‍ രാജേന്ദ്രനെതിരെ തെളിവുകള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ സംഭവം സംസ്ഥാന കമ്മറ്റിയുടെ പരിഗണനയ്ക്ക് വിട്ടശേഷമായിരിക്കും രാജേന്ദ്രനെതിരെ പാര്‍ട്ടിതലത്തില്‍ നടപടികള്‍ സ്വീകരിക്കുക.
ഇതിനിടെയാണ് രാജേന്ദ്രന്‍ പാര്‍ട്ടിവിട്ട് സി.പി.ഐ ലേക്ക് മാറുകയാണെന്ന തരത്തില്‍ പ്രചരണം ശക്തമായത്. താന്‍ ഇപ്പോള്‍ ചെന്നൈയിലാണുള്ളതെന്നും ചിലരുടെ ആഗ്രഹങ്ങള്‍ മാത്രമാണ് സി.പി.ഐയിലേക്ക് പോകുകയാണെന്ന ആരോപണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പുറത്താക്കിയാലും മറ്റ് നടപടികള്‍ സ്വീകരിച്ചാലും പാര്‍ട്ടിയില്‍ തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.