പത്തനംതിട്ട: ശബരി റെയില്‍വേ പദ്ധതിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ നിലപാട് കേരളത്തോടുള്ള അവഹേളനമെന്ന് ഹില്‍ ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (ഹില്‍ഡെഫ്). രണ്ടര പതിറ്റാണ്ടു മുന്‍പ് നിര്‍മ്മാണ അനുമതി ലഭിച്ചതും 264കോടി രൂപ ചില വിട്ടതുംമായ ശബരി റെയില്‍വേ അടക്കമുള്ള പദ്ധതികളെ സംബന്ധിച്ച് ചര്‍ച്ചക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവുമായി സമയം ചോദിച്ചിട്ട് നല്‍കാതെ കേരളത്തെ അവഹേളിക്കുവാന്‍ സമയം കണ്ടെത്തിയത് കേന്ദ്രത്തില്‍ പ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഹില്‍ഡെഫ് കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രി എന്നാല്‍ രാജ്യത്തിന്റെ മന്ത്രിയാണെനും ആ രാജ്യത്തിലെ സംസ്ഥാനമാണ് കേരളംമെന്നും മന്ത്രി മറന്നു പോയത് നിര്‍ഭാഗ്യകരമാണെന്നും അതിനാല്‍ മലയോര സമഗ്ര വികസനത്തിനും അയ്യപ്പഭക്തന്മാരുടെ യാത്ര പരിഹരിക്കുന്നതിനുമായുള്ള ശബരി റെയില്‍വേ പദ്ധതിയില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ഹില്‍ഡെഫ് ആവശ്യപ്പെട്ടു
ശബരി റെയില്‍വേ സംബന്ധിച്ച എന്തു മാനദണ്ഡമാണ് സംസ്ഥാന സര്‍ക്കാര്‍ പാലിക്കാത്തത്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട മുഴുവന്‍ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടും നിര്‍മ്മാണ ചിലവിന്റെ പകുതി ഏറ്റെടുക്കാന്‍ തയ്യാറായിട്ട് പോലും ബാലിശമായ കാര്യങ്ങള്‍ നിരത്തി പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി കൊടുക്കാതിരിക്കുകയാണ്. പദ്ധതി നിര്‍മ്മാണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയ സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് സമയം കൊടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ വികസനത്തിന് എതിരാണെന്ന് പ്രഖ്യാപിച്ച കേന്ദ്ര റെയില്‍വേ മന്ത്രിയുടെ നിലപാടിനെ നമിക്കുക അല്ലാതെ വേറെ വഴിയില്ലയെന്ന് ഹില്‍ഡെഫ് ജനറല്‍ സെക്രട്ടറി അജി ബി. റാന്നി പറഞ്ഞു.