ന്യൂഡൽഹി: ശബരി റെയിൽവേ അടക്കമുള്ള പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സമയം തേടിയത് മലയോര നിവാസികളിലും അയ്യപ്പഭക്തന്മാരിലും ഏറെ പ്രതീക്ഷയുളവാക്കുന്നുവെന്ന് ഹില്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ (ഹില്‍ഡെഫ്) ജനറല്‍ സെക്രട്ടറി അജി ബി.റാന്നി പറഞ്ഞു. ശബരി റെയിൽവേയുടെ എസ്റ്റിമേറ്റ് കെ- റെയിൽ വീണ്ടും പുതുക്കിയത് അടുത്തനാളിലാണ്. ഇത് ദക്ഷിണ റെയിൽവേ, ഈയാഴ്ച റെയിൽവേ ബോർഡിന് സമർപ്പിക്കാൻ ഇരിക്കെയാണ് മുഖ്യമന്ത്രി – റെയിൽവേ മന്ത്രി കൂടിക്കാഴ്ച എന്നതാണ് പ്രതീക്ഷക്ക് വകനല്കുന്നത്.
രണ്ടര പതിറ്റാണ്ട് മുമ്പേ തുടക്കം കുറിച്ച ശബരി റെയിൽവേ പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അകമഴിഞ്ഞ പിന്തുണയാണ് നൽകിക്കൊണ്ടിരുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കിഫ്‌ബി യിൽ ഉള്‍പ്പെടുത്തി 2000 കോടി രൂപയും കേന്ദ്രസർക്കാർ കഴിഞ്ഞ ബജറ്റിൽ 100 കോടി രൂപയും അനുവദിച്ചിരുന്നു. ഇത് അയ്യപ്പ ഭക്തന്മാരിലും മലയോര നിവാസികളിലും പദ്ധതിയെക്കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയർന്നപ്പോഴാണ് 13000 കോടി രൂപ മുടക്കി പുതിയ ആകാശപാത പദ്ധതിയുമായി ചിലർ രംഗത്ത് വന്നത്. ഇവരുടെ വാദം പമ്പ വരെ റെയിൽവേ ലൈൻ എന്നതാണ്. വർഷത്തിൽ മൂന്നുമാസം മാത്രം ഉപകാരപ്രദമാകുന്ന പദ്ധതിക്ക് ഇത്രയും പണം മുടക്കണോ അതോ എരുമേലിൽ നിന്ന് പമ്പയിലേക്ക് അലൈൻമെന്റ് പുതുക്കി നിശ്ചയിച്ചാല്‍ മതിയോ എന്ന് ആരും ചിന്തിച്ചില്ല. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള 6 ജില്ലകളിലെ മലയോര പ്രദേശത്തിന്റെ സമഗ്ര വികസനം പ്രാവർത്തികമാകുന്ന നിർദ്ദിഷ്ട ശബരി റെയിൽവേ പദ്ധതി നടപ്പിലാക്കേണ്ടതെന്ന് ജനങ്ങളുടെ ആവശ്യമാണ്.
നിർദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയും യാഥാർത്ഥ്യത്തിലേക്ക് വരുന്ന സാഹചര്യത്തിൽ ആകാശപാതയുടെ പേരിൽ മലയോര പ്രദേശത്തിന്റെ വികസനത്തിന് ഉതകുന്ന ശബരിപാത ഉപേക്ഷിക്കാൻ പാടില്ലയെന്ന് മുഖ്യമന്ത്രി റെയിൽവേ മന്ത്രിയോട് ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. ശബരി റെയിൽവേയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംപിമാർ പ്രധാനമന്ത്രിയെ കാണണമെന്ന് ഹിൽഡെഫ് ആവശ്യപ്പെട്ടിരുന്നു. ശബരി റെയിൽവേ അടക്കമുള്ള കേരളത്തിന്റെ എല്ലാ പദ്ധതികൾക്കു വേണ്ടിയും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസിന്റെ ഇടപെടൽ അഭിനന്ദനം അർഹിക്കുന്നതാണെന്നും അജി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033