Saturday, May 10, 2025 7:46 am

ശബരിമല വിമാനത്താവള പദ്ധതി ; തുടർനടപടി രണ്ട് മാസത്തേക്ക് തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നത് ഹൈക്കോടതി രണ്ടു മാസത്തേക്കു തടഞ്ഞു. നിലവിലെ സ്ഥിതി തുടരണം.ഭൂമി ഏറ്റെടുക്കുന്നത് തെറ്റായ ലക്ഷ്യത്തോടെയാണെന്നാരോപിച്ച് ബിലീവേഴ്‌സ് ചർച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിൽ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ മാർച്ച് 13ന് പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമായി നിലനിൽക്കില്ലെന്ന് ഹർജിയിൽ പറയുന്നു.

2005ൽ ട്രസ്റ്റ് 2,263 ഏക്കർ സ്ഥലം വാങ്ങിയപ്പോൾ മുതൽ അത് തട്ടിയെടുക്കാൻ നീക്കം നടക്കുന്നു. ശബരിമലയിലേക്കുള്ള പ്രവേശന കവാടമായ എരുമേലി ക്ഷേത്രത്തിന് സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റിൽ സർക്കാരിനും ചില വ്യക്തികൾക്കും താത്പര്യമുണ്ട്. വിമാനത്താവളം നിർമ്മിക്കാനോ നഷ്ടപരിഹാരം നൽകാനോ സർക്കാരിന്റെ കൈയിൽ പണമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തീരുമാനം രാഷ്ട്രീയ നേട്ടത്തിനാണെന്നും ആരോപണം ഉയർത്തുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ സിന്ദൂറിനെയും സൈന്യത്തെയും അഭിനന്ദിച്ച് ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്

0
ദില്ലി : ഓപ്പറേഷൻ സിന്ദൂറിനെയും സൈന്യത്തെയും അഭിനന്ദിച്ച് ആർ‌എസ്‌എസ് മേധാവി മോഹൻ...

പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

0
ദില്ലി : അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തിൽ വാർത്താസമ്മേളനം ഉടൻ

0
ദില്ലി : ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ തുടർച്ചയായ ആക്രമണം അഴിച്ച്...

ജമ്മുകശ്മീരിൽ പാകിസ്ഥാൻ പ്രകോപനം അതിരൂക്ഷം

0
ദില്ലി : അതിർത്തി സംസ്ഥാനമായ ജമ്മുകശ്മീരിൽ പാകിസ്ഥാൻ പ്രകോപനം അതിരൂക്ഷം. ഇന്നലെ...