Tuesday, May 13, 2025 3:09 am

ഹരിവരാസനത്തിന് നൂറ് വയസ്സ് ,ആഘോഷിക്കാന്‍ ഒരുങ്ങി ശബരിമല അയ്യപ്പ സേവാസമാജം

For full experience, Download our mobile application:
Get it on Google Play

പന്തളം:  അയ്യപ്പന്റെ ഉറക്കുപാട്ടായ ‘ഹരിവരാസന’ത്തിന്റെ രചനയ്ക്ക് നൂറ് വയസ്സ്. ഇതിന്റെ ഭാഗമായി ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തില്‍ ശതാബ്ദി ആഘോഷിക്കും.  പതിനെട്ടുമാസം നീളുന്ന ആഘോഷ പരിപാടികളാണ് ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുവാന്‍ ആഘോഷ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതെന്ന് കണ്‍വീനര്‍ ജി. പൃഥ്വിപാല്‍ പറഞ്ഞു.

ഓഗസ്റ്റ് 29ന് ആരംഭിക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ 2024 ജനുവരിയിലാണ് സമാപിക്കുന്നത്. 2024 ജനുവരി 20, 21 തീയതികളില്‍ തിരുവനന്തപുരത്ത് പ്രധാനമന്ത്രിയും മറ്റ് പ്രമുഖവ്യക്തികളും പങ്കെടുക്കുന്ന ആഗോള അയ്യപ്പ മഹാസംഗമം നടത്താനും പദ്ധതിയുണ്ട്.  രാജ്യത്തുടനീളമുള്ള വ്യത്യസ്ത പ്രായ വിഭാഗങ്ങളിലുള്ള കുട്ടികള്‍, യുവതീയുവാക്കള്‍ എന്നിവര്‍ക്കിടയില്‍ കലാ, കായിക,  സാംസ്‌കാരിക, ആധ്യാത്മിക വിഷയങ്ങളില്‍ മത്സരങ്ങള്‍,  എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളിച്ച് സെമിനാറുകള്‍, ആത്മീയ പ്രഭാഷണങ്ങള്‍, ധാര്‍മികക്ലാസുകള്‍, പൊതുസമ്മേളനങ്ങള്‍തുടങ്ങി അയ്യപ്പധര്‍മ പ്രചാരണം ലക്ഷ്യമാക്കിയുള്ള വിവിധപരിപാടികള്‍ സംഘടിപ്പിക്കും.  സമൂഹ ഹരിവരാസന പാരായണയജ്ഞം, 5000 കലാകാരന്മാരെ പങ്കെടുപ്പിച്ച് അയ്യപ്പചരിതം വിഷയമാക്കി നടത്തുന്ന ചിത്രരചന, നര്‍ത്തകരെ പങ്കെടുപ്പിച്ച് ഹരിവരാസനം നൃത്തശില്‍പം, സംഗീതജ്ഞരെ ചേര്‍ത്ത് സംഗീതാര്‍ച്ചന, ആഘോഷങ്ങളുടെ കാലത്ത് രാജ്യത്തുടനീളം തുടര്‍ച്ചയായ രഥയാത്രകള്‍ എന്നിവ നടത്തും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലനം

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍...

മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് പമ്പയാറ്റിൽ ചാടി...

0
പത്തനംതിട്ട: മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് സംഘത്തെ വെട്ടിച്ച്...

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി

0
കൊല്ലം: കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത്...

കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ

0
കൊച്ചി: കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ...