ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികളെ വിലക്കുന്നത് ലിംഗവിവേചനമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. ഇത്തരത്തില്‍ സമാനമായ പല ആചാരങ്ങളും ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ ആറ്റുകാല്‍, ചക്കുളത്തുകാവ് ക്ഷേത്രം, രാജസ്ഥാനിലെ ബ്രഹ്മ ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളില്‍ സമാനമായ ആചാരങ്ങള്‍ നിലനില്‍ക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിക്കുമെന്നാണ് ഉന്നത നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ആറ്റുകാലിലും മറ്റും പ്രത്യേക ദിവസം ക്ഷേത്രത്തില്‍ പുരുഷന്മാരെ പ്രവേശിപ്പിക്കില്ല. അത് ലിംഗവിവേചനമല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരമാണ്. അത്തരം ആചാരങ്ങളെ ഒരു ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നാളെ സുപ്രീം കോടതിയില്‍ അറിയിക്കുക.