കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ 11 -ാം വാര്‍ഡ് ഹരിത സമൃദ്ധി വാര്‍ഡായി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ 11 -ാം വാര്‍ഡിനെ ഹരിത സമൃദ്ധി വാര്‍ഡായി പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മായ മോഹന്‍ പദ്ധതി വിശദീകരണം നടത്തി. ഹരിത സമൃദ്ധി വാര്‍ഡ് പദ്ധതി നടപ്പാക്കുന്നതിന് പ്രവര്‍ത്തിച്ച കൃഷി ഓഫീസര്‍ വൈ.ജാസ്മി, വാര്‍ഡ് അംഗം അജിത തമ്പി, എ.ഡി.എസ് അംഗം അനിത സജി എന്നിവരെ ഹരിത കേരളം മിഷന്‍ ഉപഹാരം നല്‍കി ആദരിച്ചു. വാര്‍ഡിലെ പ്രധാന കര്‍ഷകര്‍ക്ക് എ.ഡി.എസിന്റെ വക ഉപഹാരങ്ങള്‍ നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദിനേശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം എസ്.ബി സുബിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലത കുമാരി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഓമന അജയഘോഷ്, വാര്‍ഡ് അംഗം അജിത കുമാരി, കവിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വര്‍ഗീസ് ഹാനോക്ക്, വാര്‍ഡ് അംഗങ്ങളായ രാജേഷ് കുമാര്‍, ദീപ്തി കുര്യന്‍, കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കേരളം മിഷന്‍ യംഗ് പ്രൊഫഷണല്‍ നവോമി തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം

0
തിരുവനന്തപുരം: എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. പാർട്ടി അനുമതി...

ഹോർമുസിൽ 3 കപ്പലുകൾക്കുനേരെ ആക്രമണം ; സൗദി എണ്ണക്കപ്പലിന് നാശം, പിന്നിൽ ഇറാനെന്ന് ആരോപണം

0
ദുബായ് : ഹോർമുസ് കടലിടുക്കിൽ 24 മണിക്കൂറിനിടെ 3 കപ്പലുകൾക്കുനേരെ മിസൈൽ...

സ്ത്രീധനം ആവശ്യപ്പെട്ട് മരുമകളെ ബലാത്സംഗം ചെയ്തു ; അമ്മായിയച്ഛൻ പിടിയിൽ

0
ലഖ്‌നൗ: മരുമകളെ ക്രൂര പീഡനത്തിനിരയാക്കിയ റെയിൽവേ സീനിയ‍ർ എൻജിനീയ‍ർ പിടിയിൽ. മരുമകളെ...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി : കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
എറണാകുളം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...