കൊച്ചി : ശബരിമലയിലെ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചു. 5000 പേര്‍ക്ക് ഇനിമുതല്‍ ദര്‍ശനം നടത്താം. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തിയത്. ഇതിനായുള്ള വെര്‍ച്വല്‍ ബുക്കിംഗ് സംവിധാനം ഇന്ന് വൈകുന്നേരം ആറു മണി മുതല്‍ ആരംഭിച്ചു.
http://http//sabarimalaonline.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഭക്തര്‍ക്ക് ബുക്കിംഗ് നടത്താം. കൊറോണ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും ദര്‍ശനം അനുവദിക്കുക. എല്ലാ തീര്‍ത്ഥാടകരും നിലയ്ക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം ലഭിച്ച കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 26 ന് ശേഷം വരുന്നവര്‍ 48 മണിക്കൂറിനകം നടത്തിയ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആയിരിക്കണം ഹാജരാക്കേണ്ടത്. ഇതിനായുള്ള സൗകര്യങ്ങള്‍ നിലയ്ക്കലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള പാതകളില്‍ ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന അംഗീകൃത കൊറോണ കിയോസ്‌കില്‍ നിന്നും തീര്‍ത്ഥാടകര്‍ക്ക് പരിശോധന നടത്താനുള്ള സൗകര്യവും ഉണ്ട്.