Friday, May 16, 2025 11:08 am

ശബരിമല യാത്രക്ക് നിയന്ത്രണം : കാനനപാത അടപ്പിക്കുകയെന്ന സര്‍ക്കാര്‍ ഗൂഢ ലക്ഷ്യo : മലയരയ മഹാസഭ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കാനനപാതയിലൂടെയുള്ള ശബരിമല യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് കാനനപാത അടപ്പിക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് മലയരയ മഹാസഭ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ശബരിമല തീര്‍ഥാടനത്തിന്റെ പവിത്രത നഷ്ടപ്പെടും. കാനനപാതയിലെ ഇരുമ്പൂന്നിക്കര, കാളകെട്ടി, ആനക്കല്ല്, മൂഴിക്കല്‍, മുക്കുഴി, ഇഞ്ചിപ്പാറക്കോട്ട എന്നീ അമ്പലങ്ങളും അഴുതാനദിയുടെ പ്രസക്തിയും നഷ്ടമാകും.

കാനനപാതയിലൂടെ ഭക്തര്‍ എത്താതാകുന്നതോടെ ഈ ആരാധനാ കേന്ദ്രങ്ങളൊക്കെ ഇരുളടയും. മുന്‍ വര്‍ഷങ്ങളില്‍ കൊവിഡ് മൂലം കാനനപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ വന്യമൃഗശല്യത്തിന്റെ പേരിലാണ്. കോയിക്കക്കാവില്‍ ഉച്ചയ്ക്ക് 12നും മുക്കുഴിയില്‍ ഒരു മണിക്കും പ്രവേശനം തടയുകയാണ്. മുന്‍ കാലങ്ങളില്‍ 24 മണിക്കൂറും ഭക്തര്‍ യാത്രചെയ്തിരുന്ന പാതയാണ്. ഇതു സംബന്ധിച്ച് സര്‍ക്കാരിന് നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും അഴുതക്കടവില്‍ നിന്ന് ഉച്ചയ്ക്ക് 2.30 വരെ എന്നാക്കിയതല്ലാതെ മുഴുവന്‍ സമയവും തുറന്നിട്ടില്ല. പരമ്പരാഗത വിശ്വാസം അട്ടിമറിക്കുന്ന നിലപാട്അംഗീകരിക്കില്ലെന്നും മഹാസഭ പറഞ്ഞു.

കാനനപാതയിലൂടെയുള്ള ഭക്തരുടെ സഞ്ചാരം 24 മണിക്കൂറും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യ മലയരയ മഹാസഭയുടെ നേതൃത്വത്തില്‍ 30ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് എരുമേലി കാളകെട്ടിയില്‍ സമരപ്രഖ്യാപനവും അഴുതക്കടവിലേക്ക് മാര്‍ച്ചും നടത്തും. തുടര്‍ന്ന് വിശ്വസികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്കുമെന്നും സഭാ ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സഭാ ജനറല്‍ സെക്രട്ടറി പി.കെ. സജീവ്, ട്രഷറര്‍ എം.ബി. രാജന്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം.കെ. സജി, സി.എന്‍. മധുസൂദനന്‍, കെ.ഡി. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അദ്ധ്യാപനം ഏറ്റവും ശ്രേഷ്ഠമായ ജോലി ; ഡോ.എൻ.ജയരാജ്

0
പത്തനംതിട്ട : അദ്ധ്യാപനം ഏറ്റവും ശ്രേഷ്ഠമായ ജോലിയാണെന്ന് ഗവ.ചീഫ് വിപ്പ്...

അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം : കൊല്ലം കൊട്ടിയം തഴുത്തലയിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ...

കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ കഴുത്തിന് ആഴത്തില്‍ കടിയേറ്റുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

0
മലപ്പുറം : മലപ്പുറം കാളികാവില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ കഴുത്തിന്...

ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നിൽ താനാണെന്ന നിലപാട് തിരുത്തി ട്രംപ്

0
ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിന് പിന്നിൽ താനാണെന്ന നിലപാട് മയപ്പെടുത്തി യുഎസ് പ്രസിഡന്റ്...