ഭാരത് ജോഡോ യാത്രയ്ക്കിടെ കെ സി വേണുഗോപാൽ നിലത്തുവീണു ; കൈയ്ക്കും കാൽമുട്ടിനും പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: രാഹുൽ ഗാന്ധി എം പിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് വീണുപരിക്ക്. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന യാത്രയ്ക്കിടെ ഇന്ന് രാവിലെയാണ് തിക്കിലും തിരക്കിലുംപ്പെട്ട് കെ സി വേണുഗോപാൽ നിലത്തുവീണത്. നിലത്തുവീണ വേണുഗോപാലിന്റെ കൈയ്ക്കും കാൽമുട്ടിനും പരിക്കേറ്റിരുന്നു. പിന്നാലെ അദ്ദേഹത്തെ യാത്രാ ക്യാംപിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇതിന് ശേഷം വേണുഗോപാൽ വീണ്ടും യാത്രയിൽ പങ്കാളിയാവുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് യാത്ര മദ്ധ്യപ്രദേശിൽ പ്രവേശിച്ചത്. വരും ദിവസങ്ങളിൽ യാത്ര രാജസ്ഥാനിൽ എത്തും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും വലിയ രീതിൽ പിന്തുണ ലഭിക്കുന്നുണ്ട്. ഇക്കാരണത്താൽതന്നെ മിക്ക സ്ഥലങ്ങളിലും തിക്കും തിരക്കും ഉണ്ടാകാറുണ്ട്.

സെപ്തംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.കന്യാകുമാരി മുതൽ കാശ്‌മീർ വരെ 150 ദിവസങ്ങളിലായി പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെ 3570 കിലോമീറ്റർ താണ്ടിയാണ് യാത്ര കടന്നുപോകുന്നത്. നൂറ് സ്ഥിരാംഗങ്ങൾ രാഹുലിനോടൊപ്പം യാത്രയിലുടനീളം പങ്കെടുക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു യുഗത്തിന് കൂടി തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര...

ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയെന്ന് റിപ്പോർട്ട് ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്...

0
കൊൽക്കത്ത: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണെന്ന് ആരോപിച്ച് ഇന്ത്യ അടിയന്തര നയതന്ത്ര...

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...