ബെംഗളൂരുവിലെ ക്ഷേത്രത്തിൽ ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വീകരണം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ശബരിമല സ്വർണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം. ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിൽ ആണ് സ്വീകരണമൊരുക്കിയത്. 13 വർഷമായി പോറ്റി താമസിക്കുന്ന ഫ്ലാറ്റിന് സമീപത്തായിട്ടാണ് ഈ ക്ഷേത്രമുള്ളത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് കിട്ടിയതോടെയാണ് പോറ്റി ക്ഷേത്രത്തിലെത്തിയത്. പൂജാകർമ്മങ്ങളിൽ പങ്കെടുക്കാനാണ് 20 ദിവസത്തെ ഇളവ് അനുവദിച്ചത്. എന്നാൽ സ്വീകരണം തങ്ങളുടെ അറിവോടുകൂടിയല്ലെന്നാണ് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികളുടെ പ്രതികരണം. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി സംഭവത്തിൽ ഇതുവരെയും പ്രതികരണം നടത്തത്തിയിട്ടില്ല.

2019 ജൂണിലും ഓഗസ്റ്റിലുമായി 21 പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിൽ തന്നെ ചില വ്യക്തത ഇന്നലത്തെ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്. 2019 ൽ പാളികൾ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചു സ്വർണ്ണം വേർതിരിച്ചെടുത്തു, 474.99 ഗ്രാം സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്തു എന്ന് എസ്ഐടി ഉറപ്പിക്കുന്നുണ്ട്.109 ഗ്രാം സ്വർണ്ണം സ്മാർട്ട് ക്രിയേഷന്സും കൂലിയായി എടുത്തു.സ്വർണ്ണപ്പാളികൾ സ്വന്തം ചിലവിൽ സ്വർണ്ണം പൂശുമെന്ന ഉറപ്പിന് വിരുദ്ധമായി പലരിൽ നിന്നും സ്വർണ്ണവും പണവും ഉണ്ണികൃഷ്ണൻ പോറ്റി കൈപ്പറ്റിയെന്നും, നിയമവിരുദ്ധമായി പ്രദർശിപ്പിച്ചു ലാഭമുണ്ടാക്കിയെന്നും എസ്ഐടി ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിന് പിന്നില്‍ കുടുംബവഴക്കെന്ന് സംശയം

0
ബെംഗളൂരു: ബെംഗളൂരുവിൽ മധ്യവയസ്കരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ്...

മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസ്

0
ഹൽദ്വാനി: മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസെടുത്തു....

മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി...