ശബരിമല സ്വർണ്ണക്കൊള്ള ; ഹൈക്കോടതി പുതിയ കേസെടുക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള ഹൈക്കോടതി പുതിയ കേസെടുക്കും. നിലവിലെ കേസിന് പുറമെയാണ് സ്വമേധയാ പുതിയ കേസെടുക്കുക. നിലവിലെ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് എന്നിവർ കക്ഷികളാണ്. കക്ഷികൾ എന്ന നിലയിൽ ഇവരെ ഒഴിവാക്കിയായിരിക്കും പുതിയ കേസ്.ഗൂഢാലോചന അന്വേഷിക്കണം. പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടന്നത്. എസ്ഐടിയുടെ എസ്പി എസ് ശശിധരനെ വിളിച്ച് കോടതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിലവിലെ അന്വേഷണ പുരോ​ഗതി ഉദ്യോ​ഗസ്ഥർ കോടതിയ്ക്ക് കൈമാറി.

പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ​ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. കേസ് നവംബർ 15ന് പരിഗണിക്കാനായി മാറ്റി. ശബരിമല സ്വർണക്കൊളളയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ദേവസ്വം ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...