Wednesday, July 2, 2025 5:12 pm

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം ; സാമൂഹികാഘാത പഠന റിപ്പോർട്ട് പുറത്തുവിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശ​ബ​രി​മ​ല ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ ക​ര​ട് റി​പ്പോ​ർ​ട്ട് അ​ധി​കൃ​ത​ർ പു​റ​പ്പെ​ടു​വി​ച്ചു. 149 വാ​ർ​ക്ക കെ​ട്ടി​ട​ങ്ങ​ളേ​യും 74 ഷീ​റ്റി​ട്ട വീ​ടു​ക​ളെ​യും 30 ഓ​ടി​ട്ട കെ​ട്ടി​ട​ങ്ങ​ളെ​യും പൂ​ർ​ണ​മാ​യും പ​ദ്ധ​തി ബാ​ധി​ക്കും. വാ​ർ​ക്ക – ആ​റ്, ഷീ​റ്റ് – ഒ​ന്ന്, ഓ​ട് – ഒ​ന്ന് കെ​ട്ടി​ട​ങ്ങ​ളെ ഭാ​ഗി​ക​മാ​യും ബാ​ധി​ക്കും. പ​ദ്ധ​തി ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന നോ​യ​ൽ മെ​മ്മോ​റി​യ​ൽ എ​ൽ.​പി.​സ്കൂ​ൾ, സെ​ന്റ് ജോ​സ​ഫ് പ​ള്ളി എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. എ​യ​ർ​പോ​ർ​ട്ടി​നാ​യി 1039.8 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് മൊ​ത്തം വേ​ണ്ട​ത്.

916.27 ഹെ​ക്ട​ർ ഭൂ​മി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ലെ​യും, 123.53 ഹെ​ക്ട​ർ ഭൂ​മി വ്യ​ക്തി​ക​ളി​ൽ നി​ഷി​പ്ത​മാ​യി​രി​ക്കു​ന്ന സ്വ​കാ​ര്യ ഭൂ​മി​യു​മാ​ണ്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ 358 ഭൂ ​ഉ​ട​മ​ക​ളെ നേ​രി​ട്ട് ബാ​ധി​ക്കും. ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ലെ ല​യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന 221 കു​ടും​ബ​ങ്ങ​ളെ​യും ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ബാ​ധി​ക്കു​ന്ന​താ​ണ്. പ​ദ്ധ​തി ബാ​ധി​ക്കു​ന്ന​വ​ർ​ക്ക്​ പു​ന​ര​ധി​വാ​സ​വും പു​നഃ​സ്ഥാ​പ​ന​വും പ​ഠ​ന​റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. പു​ന​ര​ധി​വാ​സം, പു​നഃ​സ്ഥാ​പ​നം, ന​ഷ്ട​പ​രി​ഹാ​രം എ​ന്നി​വ ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ ഓ​ഫീ​സാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ പൂ​ർ​ണ വി​വ​ര​വും പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ ല​ഭ്യ​മാ​ണ്.ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ബാ​ധി​ക്കു​ന്ന​വ​രു​ടെ ഹി​യ​റി​ങ് ജൂ​ൺ 12ന് ​എ​രു​മേ​ലി റോ​ട്ട​റി ഹാ​ളി​ലും, 13ന് ​മു​ക്ക​ട ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലും ന​ട​ക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെല്ലാനം ടെട്രാപോഡ് കടൽഭിത്തി : 306 കോടിയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അംഗീകാരം ലഭിച്ചുവെന്ന്...

0
ചെല്ലാനം: ചെല്ലാനം തീരത്ത് 306 കോടി രൂപയുടെ ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം...

വേൾഡ് മലയാളി കൗൺസിൽ ; ഡോ. ഐസക് പട്ടാണിപറമ്പിൽ ചെയർമാൻ, ബേബി മാത്യു സോമതീരം...

0
ഷാർജ : ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി)...

കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്

0
ധാക്ക: കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ്...

പരുമല റോഡിലെ വെള്ളക്കെട്ട് ; വലഞ്ഞ് വ്യാപാരികളും യാത്രക്കാരും

0
പരുമല : ചെറിയ മഴപെയ്താൽ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍...