പത്തനംതിട്ട : മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവേളയില്‍ ശബരിമലയില്‍ എണ്ണി തീരാതെ കൂട്ടിയിട്ടിരുന്ന കാണിക്കപ്പണം എണ്ണി തീര്‍ത്തു. ഏകദേശം 10 കോടിയുടെ നാണയങ്ങള്‍ ഉളളതായാണ് പ്രാഥമിക കണക്ക്. കഴിഞ്ഞ 9ന് വൈകുന്നേരത്തോടെയാണ് നാണയമെണ്ണല്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പഴയതും കീറിയതുമായ നോട്ടുകളും തരംതിരിച്ച് എണ്ണി. കീറിയനോട്ടുകള്‍ വെളള പേപ്പര്‍ ഉപയോഗിച്ച് ഒട്ടിച്ചശേഷമാണ് എണ്ണിയത്.
മണ്ഡല മകരവിളക്ക് കാലത്ത് നട അടക്കുന്നതിന് മുമ്പായി നാണയം എണ്ണി തീര്‍ക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് അവധി നല്‍കാതെ നാണയമെണ്ണല്‍ തുടര്‍ന്നു. എന്നാല്‍ ജീവനക്കാര്‍ക്കിടയില്‍ വൈറല്‍പ്പനിയും ചിക്കന്‍പോക്‌സും പടര്‍ന്നതും കൂടുതല്‍ പേര്‍ അവശരാകുകയും ചെയ്തതോടെ കഴിഞ്ഞ മാസം 25ന് നാണയമെണ്ണല്‍ നിര്‍ത്തിവെച്ചു.
തുടര്‍ന്നാണ് ഈ മാസം 5 മുതല്‍ നാണയമെണ്ണല്‍ വീണ്ടും ആരംഭിച്ചത്. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഓരോ ഗ്രൂപ്പില്‍ നിന്നും 30 ക്ലാസ് ഫോര്‍ ജീവനക്കാര്‍ വീതം 540 പേരെ സന്നിധാനത്ത് എത്തിച്ചു. പഴയതും പുതിയതുമായ ഭണ്ഡാരത്തില്‍ ഉണ്ടായിരുന്ന നാണയങ്ങള്‍ അന്നദാന മണ്ഡപത്തിലെത്തിച്ചാണ് ഇക്കുറി എണ്ണിയത്. കാണിക്കപ്പണം സൂക്ഷിക്കുന്ന ഭണ്ഡാരം ചീഫ് ഓഫീസറായ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ ആര്‍.എസ് ഉണ്ണികൃഷ്ണനും ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട് ഓഫീസര്‍ ബി.എസ് ശ്രീകുമാറിന്റെയും നേതൃത്വത്തിലാണ് നാണയമെണ്ണല്‍ പൂര്‍ത്തിയാക്കിയത്.
2015 വരെ കീറിയും കറപുരണ്ടും മോശമായ നോട്ടുകള്‍ക്ക് ധനലക്ഷ്മി ബാങ്ക് മുഴുവന്‍ മൂല്യവും നല്‍കിയിരുന്നു. എന്നാല്‍ ഇതിനുശേഷം മോശം നോട്ടുകളുടെ മൂല്യം ആര്‍.ബി.ഐയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് നല്‍കുന്നത്. ഇക്കാരണത്താല്‍ 2015 മുതല്‍ ഇത്തരം നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തുന്നതില്‍ ദേവസ്വം ബോര്‍ഡ് കാര്യമായ ശ്രദ്ധ പുലര്‍ത്തിയിരുന്നില്ല. മുമ്പ് ഭണ്ഡാരത്തിലെത്തിയ മോശം നോട്ടുകള്‍ എന്തു ചെയ്തു എന്നതിനെപ്പറ്റി ദേവസ്വം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.