പാര്‍ട്ടിയുടെ അടിത്തറ ഇളക്കി ; അടിമാലിയില്‍ സിപിഎമ്മില്‍ നിന്ന് കൂട്ടരാജി

For full experience, Download our mobile application:
Get it on Google Play

അടിമാലി : കാഞ്ഞിരവേലിയില്‍ സിപിഎമ്മില്‍ നിന്നുള്ള കൂട്ടരാജിയില്‍ ഞെട്ടി സംസ്ഥാന നേതൃത്വം. നേതാക്കളുടെ ധിക്കാരത്തോടെ ഉള്ള പെരുമാറ്റവും സ്വജനപക്ഷപാതവും ആണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കാന്‍ കാരണമെന്ന് കാണിച്ച്‌ ഫ്‌ളെക്‌സ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ ആലപ്പുഴക്കും കൊല്ലത്തിനും പിന്നാലെ ഇടുക്കിയിലേക്കും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ വ്യാപിക്കുകയാണ്. ഇതിന്‍റെ കാരണങ്ങള്‍ സിപിഎം സംസ്ഥാന നേതൃത്വം കണ്ടെത്തും.

രാജിവെച്ചവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും തീരുമാനിച്ചു. അടിമാലി പഞ്ചായത്തിന്‍റെ ഇരുപതാം വാര്‍ഡായ കാഞ്ഞിരവേലി, കമ്പിലൈന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സിപിഎം, സിഐടിയു പ്രവര്‍ത്തകരായ 28 പേരാണ് രാജിവെച്ചത്. നേതാക്കളുടെ ധിക്കാരത്തോടെ ഉള്ള പെരുമാറ്റവും സ്വജനപക്ഷപാതവും ആണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കാന്‍ കാരണമെന്ന് കാണിച്ച്‌ ഫ്ലെക്സ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഞങ്ങള്‍ കോണ്‍ഗ്രസിലേക്ക് എന്നു പറഞ്ഞാണ് ഫ്‌ളക്‌സ്‌ബോര്‍ഡ് ആരംഭിക്കുന്നത്. ഈ മേഖലയില്‍ പാര്‍ട്ടിക്കുള്ളില്‍ കുറച്ചു കാലമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ജില്ലാ നേതൃത്വം വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തിയില്ല. ഇതാണ് ഇപ്പോള്‍ രാജിക്ക് കാരണമാകുന്നത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...