ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന ചടങ്ങുകളിലും ഗജവീരന്റെ സാന്നിധ്യമുണ്ടാകും. ‘ഗുരുപുരം അർജുനൻ’ എന്ന റോബോട്ടിക് ആനയെ 25-ന് ഉത്രാടം നാളിൽ രാവിലെ 10-ന് ക്ഷേത്രത്തിലേക്ക് നടയിരുത്തുമെന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ഒറ്റനോട്ടത്തിൽ ജീവനുള്ള ആനയെന്നു തോന്നിക്കുന്ന 800 കിലോഗ്രാം ഭാരം വരുന്ന ‘ഗുരുപുരം അർജുന’ന്റെ പുറത്തിരുന്ന് നാലുപേർക്ക് സഞ്ചരിക്കാനാകും. ഘടിപ്പിച്ച ചക്രത്തിന്റെ സഹായത്താലാണ് നടക്കുക. ജീവനുള്ള ആനയെപോലെ ചെവികൾ ആട്ടുകയും തുമ്പിക്കൈ ഉയർത്തുകയും ചെയ്യും. അഞ്ചുലക്ഷത്തോളം വിലവരുന്ന റോബോട്ടിക് ആനയെ മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ‘പെറ്റ് ഇന്ത്യ’ യും നടി റിച്ച ഛദ്ദയും ചേർന്നാണ് ക്ഷേത്രത്തിലേക്ക് നൽകുന്നത്.

ക്ഷേത്രം തന്ത്രി ഇരവിൽ കൃഷ്ണദാസ് വാഴുന്നവർ ആനയെ നാമകരണം ചെയ്യും. തന്ത്രി മുൻകൈയെടുത്താണ് ആനയെ നടയിരുത്താനുള്ള ഒരുക്കങ്ങൾ നടത്തിയത്. സംസ്ഥാന കൃഷിവകുപ്പിന്റെ ’കർഷക തിലകം’ പുരസ്കാരം നേടിയ സാവിത്രി കെ. മീങ്ങോത്തിനെ ’ചടങ്ങിൽ ആദരിക്കും. ജില്ലയിലെ അറിയപ്പെടുന്ന മേളപ്രമാണിമാരുടെ നേതൃത്വത്തിലുള്ള ചെണ്ടമേളവും അരങ്ങേറും. കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം ഇപ്പോൾ നവീകരണത്തിന്റെ പാതയിലാണ്. 1500 പേരെ ഉൾക്കൊള്ളാവുന്ന ക്ഷേത്ര ഓഡിറ്റോറിയത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്ന് ഭാരവാഹികൾ പറഞ്ഞു.

ക്ഷേത്ര നടപന്തൽ നിർമാണവും ഗ്രാനൈറ്റ് പാകലും നടന്നു കഴിഞ്ഞിട്ടുണ്ട്. ഉത്രാടദിനത്തിൽ രാവിലെ കാഴ്ചക്കുല സമർപ്പണം നടക്കും. പത്രസമ്മേളനത്തിൽ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കുഞ്ഞിരാമൻ അയ്യങ്കാവ്, ഭാരവാഹികളായ കെ.കെ. റാം, വി. മാധവൻനായർ, ബാബു പാടി, പ്രിയേഷ്, സി. രാജീവൻ, ചന്ദ്രൻ ഗുരുപുരം, തമ്പാൻ ഗുരുപുരം, ഗിരിജ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...