ന്യൂഡൽഹി: ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ ലോക്സഭയിൽ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ആരാധനാലയത്തെയും ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ല. സ്വദേശ് ദർശനുമായി ബന്ധപ്പെട്ട രണ്ടു പദ്ധതികൾ ശബരിമലക്ക് അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ
RECENT NEWS
Advertisment