Saturday, July 5, 2025 2:06 pm

തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതോടെ ലേലത്തില്‍ പങ്കെടുത്തവര്‍ പിന്മാറി : ദേവസ്വം ബോര്‍ഡിന് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് മുന്നോടിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്താറുള്ള കുത്തക ലേലം മുടങ്ങി. തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചതോടെ സ്ഥിരമായി ലേലത്തില്‍ പങ്കെടുത്തവര്‍ പിന്മാറി.

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ഇരുനൂറ്റിഇരുപതോളം ഇനങ്ങളുടെ ലേലമാണ് നടക്കുന്നത്. മുന്‍ വര്‍ഷത്തെ ലേലക്കാര്‍ക്ക് കുത്തക തരാമെന്ന് ബോര്‍ഡ് നിര്‍ദ്ദേശം വെച്ചെങ്കിലും അനുകൂലമായല്ല കച്ചവടക്കാര്‍ പ്രതികരിച്ചത്. നഷ്ടമുണ്ടാകുമെന്ന് ഭയന്നാണ് ലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതോടെ കോടികളുടെ നഷ്ടമാണ് ബോര്‍ഡിന് ഉണ്ടായിരിക്കുന്നത്. ശബരിമലയിലെ ലേലവരുമാനം ലഭിക്കാതായതോടെ ബോര്‍ഡിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം തന്നെ നിലയ്ക്കുന്ന അവസ്ഥയാണുള്ളത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ വിശുദ്ധി സേനാംഗങ്ങളുടെ സേവനം ഉണ്ടാകുമോയെന്ന കാര്യത്തിലും സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സന്നിധാനത്തെയും പമ്ബയിലെയും നിലയ്ക്കലിലെയും ശുചീകരണം വെല്ലുവിളിയാകും. പകരം സംവിധാനമില്ലെങ്കില്‍ ശുചീകരണം പ്രതിസന്ധിയിലാകും. കോവിഡ് കാലത്ത് വലിയ പ്രതിസന്ധികള്‍ നേരിടുന്നതിനിടെ സംസ്ഥാന സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ജില്ലാ ഭരണകൂടമോ മുന്നൊരുക്കങ്ങള്‍ തുടങ്ങാത്തത് ഭക്തരെയും ആശങ്കപ്പെടുത്തുന്നു.

ശബരിമലയില്‍ പോലീസിനെ വിന്യസിക്കുന്നതും വെല്ലുവിളിയാണ്. സന്നിധാനത്തും പമ്ബയിലുമടക്കം 20,000 പോലീസുകാരെയാണ് മണ്ഡലക്കാലത്ത് നിയോഗിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ ഇവരെ എങ്ങനെ വിന്യസിക്കുമെന്നാണ് ചോദ്യം. സാമൂഹിക അകലം പാലിച്ച്‌ ഇത്രയും പേര്‍ക്ക് ഒരേസമയം താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്നതും വെല്ലുവിളിയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുപ്രിം കോടതി ജീവനക്കാരെ നിയമിക്കുന്നതിൽ ഒബിസി വിഭാഗങ്ങൾക്കും സംവരണം ഏര്‍പ്പെടുത്തി

0
ഡൽഹി: പട്ടികജാതി, പട്ടികവര്‍ഗ സംവരണത്തിന് പിന്നാലെ സുപ്രിം കോടതി ജീവനക്കാരെ നിയമിക്കുന്നതിൽ...

ഇ​ര​വി​പേ​രൂ​ർ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെയ്തു

0
ഇ​ര​വി​പേ​രൂ​ർ : ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഉ​ദ്ഘാ​ട​നം...

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല ; പുതിയ മെഡിക്കൽ ബുള്ളറ്റിൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം...

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയതിൽ വിമർശനവുമായി രമേശ് ചെന്നിത്തല

0
പാലക്കാട്: സംസ്ഥാനത്തെ ആരോഗ്യമേഖയെ സംബന്ധിച്ച വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയതിൽ...