പത്തനംതിട്ട : കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. നാളെ മുതല്‍ 5000 ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയും. വെര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തിയവര്‍ക്കാണ് ദര്‍ശനം അനുവദിക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രവേശനം. രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കും 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മാത്രമാണ് ദര്‍ശനത്തിന് അനുമതി. കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് ഇന്നുമുതല്‍ ശബരിമല ക്ഷേത്ര നട അടയ്ക്കുന്നത് വരെ ഉണ്ടാവും. പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും ; നാളെ മുതല്‍ 5000 ഭക്തര്‍ക്ക് ദര്‍ശനം
RECENT NEWS
Advertisment