ശബരിമല വെര്‍ച്വല്‍ ക്യൂ : ഹർജി രണ്ടാഴ്ച കഴിഞ്ഞ്​ പരിഗണിക്കാന്‍ മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശബരിമലയിലെ വെര്‍ച്വല്‍ ക്യൂവുമായി ബന്ധപ്പെട്ട് ഹൈകോടതി ദേവസ്വം ബെഞ്ച് സ്വമേധയാ എടുത്ത ഹർജി രണ്ടാഴ്ച കഴിഞ്ഞ്​ പരിഗണിക്കാന്‍ മാറ്റി. ഇത് ​തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ഏല്‍പിക്കണോയെന്ന കാര്യം വിലയിരുത്താനാണ് ഹരജി.

സര്‍ക്കാറിനുവേണ്ടി ഹാജരായ സ്പെഷല്‍ അറ്റോണി എന്‍. മനോജ് കുമാര്‍ വിശദീകരണത്തിന് രണ്ടാഴ്‌ച സമയം തേടി. ശബരിമല സ്പെഷല്‍ കമ്മീഷണറും റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ജസ്​റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്​റ്റിസ് കെ. ബാബു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹർജി മാറ്റിയത്.

നിലവില്‍ കേരള പോലീസാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം കൈകാര്യം ചെയ്യുന്നത്. ശബരിമലയിലെ തിരക്ക് നിയന്ത്രണവും സുരക്ഷക്രമീകരണങ്ങളും പോലീസിന്റെ ഉത്തരവാദിത്തമായി നിലനിര്‍ത്തി വെര്‍ച്വല്‍ ക്യൂവിന്റെ നിയന്ത്രണം ബോര്‍ഡിന്​ കൈമാറുന്ന കാര്യമാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. ഇതിന്​ ശബരിമല സ്പെഷല്‍ കമ്മീഷണറോടും​ റിപ്പോര്‍ട്ട് തേടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...