തിരുവനന്തപുരം : ശബരിമല മണ്ഡലകാലത്തിന്റെ ആദ്യദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കും. പമ്പാ സ്‌നാനത്തിന് അനുമതി. തീര്‍ഥാടകര്‍ക്ക് രണ്ടുഡോസ് വാക്‌സീന്‍ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. വെര്‍ച്വല്‍ ക്യൂ തുടരും. ബുക്കിങ്ങ് കൂട്ടും.
നെയ്യഭിഷേകം മുന്‍ വര്‍ഷത്തെ രീതിയില്‍ നടത്തും. വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ അനുമതി.കന്നിമാസ പൂജയ്ക്ക് ക്ഷേത്രം തുറന്ന സമയത്ത് പ്രതിദിനം പതിനയ്യായിരം പേരെ അനുവദിച്ചിരുന്നു എന്നാല്‍ വളരെ കുറച്ചു ഭക്തര്‍മാത്രമേ എത്തിയിരുന്നുള്ളു മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയിലാണ് തീരുമാനം.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മൊബൈലില്‍ കാണിച്ചാല്‍ മതി, കൂടാതെ ലാബ് സൗകര്യവും പമ്പയില്‍ ഒരുക്കും. ഈ തീരുമാനങ്ങള്‍ അന്യസംസ്ഥാനത്തു നിന്നുള്ള ഭക്തര്‍ക്ക് സൗകര്യപ്രദമാകും.ആചാരങ്ങളുടെ ഭാഗമായ പമ്പാസ്‌നാനവും അനുവദിച്ചിട്ടുണ്ട് ഈ മണ്ഡലകാലത്ത്.