അൾസർ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

For full experience, Download our mobile application:
Get it on Google Play

അൾസർ ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഭക്ഷണം സമയാസമയത്ത് കഴിക്കാതിരിക്കുകയോ വേണ്ടത്ര കഴിക്കാതിരിക്കുകയോ ചെയ്യുന്ന വർക്കാണ് സാധാരണ ഗതിയിൽ അൾസർ വരാറുള്ളത്. ആമാശയത്തിന്റെയും കുടലുകളുടെയും ഉള്ളിലെ ആവരണത്തി ലുണ്ടാകുന്ന മുറിവുകളാണ് അൾസർ. യഥാസമയം കണ്ടുപിടിച്ച് കൃത്യമായ ചികിത്സയിലൂടെ അൾസർ തടയാനാകും.

വയറുവേദന തന്നെയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം. വയറിന്റെ മധ്യഭാഗത്തായി ചെറിയ തോതിലോ അല്ലാതെയോ വേദന തോന്നുന്നതാണ് ലക്ഷണം. ആമാശയത്തിൽ ഹെലികോബാക്ടർ പൈലോറി എന്ന ബാക്ടീരിയയാണ് വില്ലൻ. ആമാശയത്തിൽ ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് പ്രധാനപ്പെട്ട രോഗകാരണം.  ഈ ബാക്ടീരിയ പിടികൂടുന്നതിനും കാരണമുണ്ട്. ശുചിത്വക്കുറവാണ് പ്രധാന കാരണം. മലിനജലം ബാക്ടീരിയയ്ക്ക് വളരാൻ അനുകൂല സാഹചര്യ മുണ്ടാക്കും. പുകവലി, മദ്യപാനം തുടങ്ങിയവ അള്‍സറിന്റെ കാഠിന്യം കൂട്ടുന്നവയാണ്.

നമ്മുടെ ജീവിതചര്യതന്നെയാണ് അൾസർ എന്ന വില്ലനെ ക്ഷണിച്ചു വരുത്തുന്നത്. മസാലകൾ ധാരാളം ചേർത്ത ഭക്ഷണവും കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതും ജങ്ക് ഫുഡുകൾ അമിതമായി കഴിക്കുന്നതുമെല്ലാം അൾസറിന് കാരണം തന്നെയാണ്. വയറില്‍ കത്തുന്ന പോലെ വേദന, ഉറങ്ങുന്ന സമയത്ത് വയറ്റില്‍ വേദന, നെഞ്ചരിച്ചില്‍, തലചുറ്റല്‍, വിശപ്പില്ലായ്മ, ദഹ​നക്കുറവ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...