കൊടകര കള്ളപ്പണ കവർച്ചാ കേസ് ; അന്വേഷണത്തിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊടകര കള്ളപ്പണ കവർച്ചാ കേസ് അന്വേഷണത്തിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഇ ഡി ആവശ്യപ്പെട്ടത് രണ്ടാഴ്ചത്തെ സമയം. പോലീസിൽ നിന്നും ലഭിച്ച വിവരങ്ങൾ പരിശോധിക്കുകയാണെന്നും ഇ ഡി അറിയിച്ചു. സ്റ്റേറ്റ് മെന്റ് ഫയൽ ചെയ്യാനാണ് കൂടുതൽ സമയം ആവശ്യപ്പെട്ടതെന്ന് ഇ ഡി.

കൊടകര കള്ളപ്പണ കവർച്ചാ കേസ് ഹൈക്കോടതിയിൽ ഹർജി എത്തിയതിന് ശേഷം പല തവണ ഈ കേസിൽ ഇ ഡി അന്വേഷണം മാറ്റിവെച്ചിരുന്നു. സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാൻ പല തവണ ഇ ഡിയോട് ആവശ്യപ്പെട്ടിട്ടും അവർ ഫയൽ ചെയ്‌തിരുന്നില്ല. കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിന് ശേഷം കൂടുതൽ തെളിവുകൾ പരിശോധിച്ചു വരികയാണെന്നും പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനുണ്ടെന്ന് പല തവണ ഇഡി പറഞ്ഞതാണ്. കേസിൽ ഇഡി ഇന്ന് ആവശ്യപ്പെട്ടത് രണ്ടാഴ്ചത്തെ കൂടി സമയമാണ്.

ഈ കേസ് നേരിട്ട് ഫയൽ ചെയ്യുന്നതിനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചില്ല. വിവരങ്ങൾ ശേഖരിച്ച് വരുന്നതേയുള്ളു. കൂടുതൽ സമയം വേണ്ടി വരും എന്നാണ് ഇ ഡി പറയുന്നത്. രണ്ടാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും ഹൈക്കോടതിയിൽ പരിഗണിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....