തിരുവനന്തപുരം : തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കുന്നതോടെ ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ഇന്ന് അടയ്ക്കും. കനത്ത മഴയെത്തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ് ഉയരുകയും യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ തീര്‍ഥാടകരെ കയറ്റിവിട്ടിരുന്നില്ല. നവംബര്‍ രണ്ടിന് വൈകുന്നേരം ചിത്തിര ആട്ട വിശേഷത്തിനായിനട തുറക്കും. തുടര്‍ന്ന് നവംബര്‍ മൂന്നിന് രാത്രി നട അടയ്ക്കും. നവംബര്‍ 15 നാണ് ശബരിമല തീര്‍ഥാടനത്തിനായി നട തുറക്കുന്നത് .
തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കുന്നതോടെ ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ഇന്ന് അടയ്ക്കും
RECENT NEWS
Advertisment