Thursday, January 9, 2025 10:20 am

കോവിഡ് നിയന്ത്രണം ; ശരംകുത്തി വഴി കടത്തി വിടുന്നില്ല – ആല്‍ത്തറയില്‍ ശരം തറയ്ക്കാന്‍ സാധിക്കുന്നില്ലെന്ന് അയ്യപ്പന്മാര്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : സന്നിധാനത്ത് കന്നി അയ്യപ്പന്മാർ എത്തുമ്പോള്‍ നടത്തുന്ന പ്രധാന വഴിപാടാണ് ശരംകുത്തി ആല്‍ത്തറയില്‍ ശരക്കോല്‍ സമര്‍പ്പിക്കുന്നത്. കൊവിഡ് പ്രതിരോധം കണക്കിലെടുത്ത് നിയന്ത്രണം വന്നതോടെ തീര്‍ത്ഥാടകരെ ശരംകുത്തിവഴി കടത്തിവിടുന്നത് നിർത്തി വെച്ചിരിക്കുകയാണ്. പോരാളി ആയ അയ്യപ്പസ്വാമി മഹിഷി നിഗ്രഹം കഴിഞ്ഞ് ശബരിപീഠത്തിലെത്തി ശബരിക്ക് മോക്ഷം നൽകിയ ശേഷം ശരംകുത്തിയിലെത്തി ആയുധങ്ങള്‍ ഉപേക്ഷിച്ച് യോഗി ആയി സന്നിധാനത്തേക്ക് പോയി എന്നാണ് വിശ്വാസം ഈ വിശ്വാസത്തിന്‍റെ ഭാഗമായാണ് നൊയമ്പ് നോറ്റ് വരുന്ന കന്നി അയ്യപ്പന്മാര്‍ ശരംകുത്തിയിലെത്തി നാളികേരം ഉടച്ച് ശരകോല്‍ സമര്‍പ്പിച്ച് സന്നിധാനത്തേക്ക് പോകുന്നത്.

ഈ വഴിപാട് സമര്‍പ്പിക്കുന്നതിന് വേണ്ടി നിരവധി പേരാണ് എത്തുന്നത്. കഴിഞ്ഞ തീര്‍ത്ഥാടന കാലം മുതല്‍ ഈ വഴിപാടിന് നിയന്ത്രണം വന്നതോടെ വഴിവക്കില്‍ കാണുന്ന മരങ്ങള്‍ക്ക് ചുറ്റും ശരംകുത്തുന്നത് പതിവായി മാറി. പരമ്പരാഗമായ ആചാരം പുനസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

മരക്കുട്ടത്ത് നിന്നും ശരംകുത്തിയിലേക്കുള്ള പരമ്പരാഗത പാത വഴിയുള്ള യാത്രക്ക് നിയന്ത്രണം വന്നതോടെ പാതയുടെ നവീകരണവും മോഡിപിടിപ്പിക്കലും നിര്‍ത്തി വെച്ചിരിക്കുകയണ്. മണ്ഡല പൂജാദിവസവും മകരവിളക്ക് ദിവസങ്ങളിലും തിങ്ങിനിറയുന്ന വഴികള്‍ എല്ലാം കാട് മൂടികിടക്കുകയാണ്

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുൻ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി ജോസഫ് കുഴഞ്ഞ് വീണു മരിച്ചു

0
ഇടുക്കി : മുൻ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി...

കലോത്സവത്തിന്റെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വിമർശിച്ച് പോസ്റ്റ്

0
തിരുവനന്തപുരം : കലോത്സവത്തിന്റെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്യാഭ്യാസ മന്ത്രി...

ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണം ; ഐ സി ബാലകൃഷ്ണന്‍...

0
കല്‍പ്പറ്റ : വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ...

പെരിയ ഇരട്ടകൊലപാതകകേസ് പ്രതികളായ നാല് സി.പി.എം. നേതാക്കള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി

0
കാസര്‍കോഡ് : പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സി.പി.എം. നേതാക്കള്‍...