കർഷകരുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ ; താങ്ങുവിലയടക്കം ആറാവശ്യങ്ങളും അംഗീകരിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഉടൻ. സർക്കാരുമായി ചർച്ച നടത്താൻ കിസാൻ മോർച്ച നിയോഗിച്ച അഞ്ചംഗ സമിതിയുമായി കൃഷി മന്ത്രാലയ വൃത്തങ്ങൾ ആശയ വിനിമയം നടത്തി. നാളെ യോഗം നടന്നേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. കർഷകർ മുന്നോട്ട് വെച്ച ആറ് ആവശ്യങ്ങളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചേക്കുമെന്നാണ് സൂചന.

കർഷകരുമായി ചർച്ചക്ക് തയാറാണെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം യുദ്ധ് വീർ സിങ്ങിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ അനുഭാവപൂർവമായ നടപടി എടുക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം പാസാക്കുക, ലംഖിപൂർഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിച്ചിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നു; നൂറുകണക്കിന് പേർ കുടുങ്ങി

0
ന്യൂഡൽഹി: കനത്ത മഴയും ഉരുൾപൊട്ടലും ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ വലിയ നാശനഷ്ടമുണ്ടാക്കി....

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....