ശബരിമല : കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എം.എന്‍ പരമേശ്വരന്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കൂ. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവര്‍ക്കുമാത്രമേ അനുമതിയുള്ളൂ. പ്രതിദിനം 15,000 പേര്‍ക്ക് ദര്‍ശനം നടത്താം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ദര്‍ശനത്തിനെത്തുന്നവര്‍ കരുതണം.17ന് രാത്രി ഒന്‍പതിന് നടയടയ്ക്കും. പിന്നീട് മീനമാസ പൂജകള്‍ക്ക് ഉത്രം ഉത്സവത്തിനുമായി മാര്‍ച്ച് എട്ടിന് നട തുറക്കും. 18 ന് പൈങ്കുനി ഉത്രം ആറാട്ടിന് ശേഷം 19ന് രാത്രി നടയടയ്ക്കും.
കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
RECENT NEWS
Advertisment