സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും ക്രൂരപീഡനം യുവതി ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും ക്രൂരപീഡനം. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കുമാരപുരത്താണ് സംഭവം. ഭര്‍തൃവീട്ടില്‍ സ്ത്രീധന പീഡനത്തിന് യുവതി ഇരയായെന്നാണ് വിവരം. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യുവതിക്ക് പരിക്കേല്‍ക്കുകയായിരുന്നു. നിലവില്‍ മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനിയും 24കാരിയുമായ അശ്വതിയാണ് പീഡനത്തിന് ഇരയായത്. കുമാരപുരത്തെ ഭര്‍തൃവീട്ടില്‍ വെച്ചായിരുന്നു സംഭവം. ഭര്‍ത്താവ് ജിബിന്‍ മദ്യപിച്ചെത്തുകയും പണം ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. ജിബിന്റെ കുടുംബവും മര്‍ദ്ദനത്തിന് കൂട്ടുനിന്നതായി യുവതി പറയുന്നു.

2017 ഒക്ടോബറിലായിരുന്നു അശ്വതിയുടെയും ജിബിന്റെയും വിവാഹം. 4 ലക്ഷം രൂപയുടെ കാറും 45 പവന്‍ സ്വര്‍ണവും 15 ലക്ഷം പണമായും വിവാഹ സമ്മാനമായി ജിബിന് നല്‍കിയിരുന്നു. പണവും സ്വര്‍ണവും തീരാറായപ്പോള്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു. ഇത് പിന്നീട് മര്‍ദ്ദനമായി മാറി. പോലീസിലും വീട്ടിലും മര്‍ദ്ദന വിവരങ്ങള്‍ അറിയിക്കാതിരിക്കാന്‍ ഭീഷണിപ്പെടുത്തി. അശ്വതിയുടെ ഫോണ്‍ തല്ലി തകര്‍ത്തു. ഒടുവില്‍ വീണ്ടും മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ യുവതി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ സ്ത്രീധന പീഡനം സംബന്ധിച്ച്‌ മെഡിക്കല്‍ കോളേജ് പോലീസിലും കമ്മീഷണര്‍ ഓഫീസിലും അശ്വതി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് ഒത്തുതീര്‍പ്പായി. തുടര്‍ന്ന് അശ്വതി ഭര്‍തൃവീട്ടിലേക്ക് തന്നെ മടങ്ങി. ഇതിന് പിന്നാലെയാണ് വീണ്ടും മര്‍ദ്ദനമുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...