Wednesday, May 7, 2025 3:23 am

അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീർത്ഥാടനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശരണം വിളികളാൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീർത്ഥാടനം ആരംഭിച്ചു. കിഴക്കേ ഗോപുര നടയിൽ കണ്ണമംഗലം കേശവൻ നമ്പൂതിരി എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കുവാനുള്ള തിടമ്പ് പൂജിച്ച് സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണ പിള്ളക്ക് കൈമാറി. തുടർന്ന് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിലേക്ക് തിടമ്പ് എഴുന്നള്ളിച്ച് രഥഘോഷയാത്രയുടെ അകമ്പടിയോടെ സംഘം യാത്ര ആരംഭിച്ചു. രഥത്തിനു പിന്നാലെ സ്വാമി ഭക്തർ കാൽനടയായി യാത്ര തുടർന്നു. മുൻ സമൂഹപ്പെരിയോനും സംഘം രക്ഷാധികാരിയുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ സംഘത്തെ യാത്രയാക്കി. മുന്നൂറോളം സ്വാമിമാരും മാളികപ്പുറങ്ങളുമാണ് സംഘത്തിലുള്ളത്. യാത്രാരംഭ സമയത്ത് മാനത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നു.

ആദ്യ ദിനം അമ്പലപ്പുഴയിലെ ഏഴ് കരകളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി മടങ്ങി എത്തി അമ്പലപ്പുഴ ക്ഷേത്രത്തിൽ വിശ്രമിച്ച് വെള്ളിയാഴ്ച രാവിലെ എരുമേലിയിലേക്ക് യാത്ര ആരംഭിക്കും. നൂറുകണക്കിന് ക്ഷേത്രങ്ങളിലെയും സംഘടനകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് യാത്ര. വെള്ളിയാഴ്ച കവിയൂർ ക്ഷേത്രത്തിൽ വിശ്രമിക്കുന്ന സംഘം ശനിയാഴ്ച മണിമലക്കാവ് ദേവീക്ഷേത്രത്തിൽ എത്തും. ഞായറാഴ്ച മണിമലക്കാവ് ക്ഷേത്രത്തിലെ ആഴി പൂജക്ക് ശേഷം തിങ്കളാഴ്ച എരുമേലിയിൽ എത്തും. ചൊവ്വാഴ്ചയാണ് ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ. പേട്ടതുള്ളലിനു ശേഷം വ്യാഴാഴ്ച പമ്പയിൽ എത്തി സദ്യ നടത്തി മലകയറും. സംഘത്തിന് പതിനെട്ടാം പടി കയറുന്നതിനും ദർശനത്തിനും പ്രത്യേക സംവിധാനം ഒരുക്കും. മകര വിളക്ക് ദിവസമായ വെള്ളിയാഴ്ച രാവിലെ അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകം നടക്കും . മകര വിളക്ക് ദർശനത്തിന് ശേഷം അത്താഴപൂജക്ക് മഹാനിവേദ്യം നടക്കും.

ശനിയാഴ്ച വൈകിട്ട് മാളികപ്പുറം മണി മണ്ഡപത്തിൽ നിന്നും ശീവേലി എഴുന്നള്ളത്തും തുടർന്ന് കർപ്പൂരാഴി പൂജയും നടത്തി പത്തു നാൾ നീളുന്ന തീർത്ഥാടനത്തിന് സമാപനം കുറിച്ച് സംഘം മലയിറങ്ങും. സംഘം ഭാരവാഹികളായ ആർ.ഗോപകുമാർ, എൻ.മാധവൻ കുട്ടി നായർ, കെ. ചന്ദ്രകുമാർ, ജി.ശ്രീകുമാർ, സി.വിജയ് മോഹൻ, രഥയാത്രാ കൺവീനർ ആർ.മധു എന്നിവർ യാത്രക്ക് നേതൃത്വം നൽകും. അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം ചടങ്ങിൽ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1.പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍...

ഒരു മാസത്തെ ബേസിക്ക് പ്രൊവിഷ്യന്‍സി കോഴ്സ് ഇന്‍ ഇംഗ്ലീഷിലേക്ക് അഡ്മിഷന്‍ എടുക്കാം

0
കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്കായി ഒരു മാസത്തെ...

കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം

0
കോട്ടയം: കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം....

വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്തിൽ ആക്രമണം നടത്തിയ...

0
തൃശൂർ: വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിനുള്ള...