ആർ.സി പുതുക്കിക്കൊടുത്തില്ല ; ജോ. ആർ.ടി.ഒ 10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : ഓ​ട്ടോ​റി​ക്ഷ​യു​ടെ ആ​ര്‍.​സി പു​തു​ക്കാ​ന്‍ ചെ​ന്ന​യാ​ളെ തി​രി​ച്ച​യ​ച്ച സം​ഭ​വ​ത്തി​ല്‍ തി​രൂ​ര്‍ ജോ.​ആ​ര്‍.​ടി.​ഒ 10,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ വി​ധി. 2019 ഡി​സം​ബ​റി​ലാ​ണ്​ പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​നാ​വാ​യ അ​ന​ന്താ​വൂ​ര്‍ മെ​ടി​പ്പാ​റ​യി​ലെ ടി.​കെ. മു​ഹ​മ്മ​ദാ​ണ് പ​രാ​തി​ക്കാ​ര​ന്‍. സേ​വ​ന​ത്തി​ലെ വീ​ഴ്ച, ഉ​പ​ഭോ​ക്താ​വി​നു​ണ്ടാ​യ അ​സൗ​ക​ര്യം, ചെ​ല​വ് ഇ​ന​ങ്ങ​ളി​ലാ​ണ് 10,000 രൂ​പ ന​ല്‍​കേ​ണ്ട​തെ​ന്ന് ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍​റ് കെ. ​മോ​ഹ​ന്‍​ദാ​സ​ന്‍ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.

ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​യു​ടെ ആ​ര്‍.​സി പു​തു​ക്കാ​നാ​ണ് മു​ഹ​മ്മ​ദ്​ ജോ. ​ആ​ര്‍.​ടി.​ഒ ഓ​ഫീ​സി​ല്‍ പോ​യ​ത്. ച​ലാ​ന്‍ വാ​ങ്ങി​വെ​ച്ച ക്ല​ര്‍​ക്ക് നാ​ല് ദി​വ​സം ക​ഴി​ഞ്ഞ് വീ​ണ്ടും വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷം ഓ​ഫീസി​ലെ​ത്തി​യ മു​ഹ​മ്മ​ദി​നോ​ട് അ​വി​ടെ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ച്‌ അ​ക്ഷ​യ കേ​ന്ദ്രം വ​ഴി ചെ​യ്യ​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

സോ​ഫ്റ്റ്​​വെ​യ​റി​ല്‍ മാ​റ്റ​മു​ണ്ടെ​ന്നും പു​തു​ക്കാ​നാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് ല​ഭി​ച്ച മ​റു​പ​ടി. വീ​ണ്ടും ഓ​ഫീ​സി​ല്‍ ചെ​ന്ന​പ്പോ​ള്‍ ജോ. ​ആ​ര്‍.​ടി.​ഒ അ​നു​വ​ദി​ച്ചാ​ല്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് ക്ല​ര്‍​ക്ക് വ്യ​ക്ത​മാ​ക്കി. ഇ​ത് സാ​ധ്യ​മാ​വാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് വീ​ണ്ടും ചെ​ന്ന​പ്പോ​ള്‍ 3000 രൂ​പ പി​ഴ​യോ​ടെ അ​ട​ക്കാ​നാ​ണ് നി​ര്‍​ദേ​ശി​ച്ച​തെ​ന്ന് മു​ഹ​മ്മ​ദ് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. തു​ട​ര്‍​ന്നാ​ണ് 70,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ദ്ദേ​ഹം ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര കമ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...