പത്തനംതിട്ട : ദേവസ്വം ബോർഡ് പ്രസാദ വിതരണത്തിന്റെ തിരക്ക് കുറയ്ക്കുന്നതിന് നിലവിലെ പ്രസാദ മണ്ഡപത്തിന് സമീപം ഒരു കൗണ്ടർ കൂടി തുറക്കുമെന്ന് ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാര വാര്യർ അറിയിച്ചു. നിലവിൽ മൂന്നുകൗണ്ടറുകൾ മാളികപ്പുറത്തും 10 കൗണ്ടറുകൾ പ്രസാദ മണ്ഡപത്തിന് സമീപവും പ്രവർത്തിക്കുന്നുണ്ട്്. ഇതിൽ മൂന്നുകൗണ്ടറുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഒരു കൗണ്ടർ കൂടി തുടങ്ങുന്നതോടെ പ്രസാദ വിതരണസ്ഥലത്തെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വഴിപാട് കൗണ്ടറുകളിൽ കൂടിയും നെയ്യഭിഷേക ടിക്കറ്റ് വിതരണം ചെയ്യുന്നതിന് നിർദ്ദേശിച്ചിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
പ്രസാദ മണ്ഡപത്തിന് സമീപം ഒരു കൗണ്ടർ കൂടി സജ്ജമാക്കും
RECENT NEWS
Advertisment