തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂവിലേക്കുള്ള ബുക്കിംഗ് സൗകര്യം ആരംഭിച്ചു. www.sabarimalaonline.org എന്ന പോര്‍ട്ടലിലൂടെ ബുക്കിംഗ് നടത്താം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 1000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കും മാത്രമാണ് ദര്‍ശനത്തിന് അനുവാദം നല്‍കുക. മണ്ഡല പൂജ, മകര വിളക്ക് ദിവസങ്ങളില്‍ 5000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി.
നവംബര്‍ 16 മുതലാണ് മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിക്കുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ നിര്‍ബന്ധമായും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 24 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. നിലയ്ക്കല്‍, പമ്പാ എന്നിവിടങ്ങളിലും ശബരിമലയിലേക്ക് കടന്നു വരുന്ന ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും പരിശോധന ഒരുക്കിയിട്ടുണ്ട്. ചെറിയ വാഹനങ്ങള്‍ പമ്പ വരെ കടത്തി വിടും.